ഇത് സന്തോഷനിമിഷം ; അഖില്‍ മാരാറിന്റെ പുതിയ ഫ്‌ലാറ്റിലേക്ക് ബിഗ് ബോസ് താരങ്ങള്‍ എത്തിയപ്പോള്‍

44

കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് ബിഗ് ബോസ് 6 ആരംഭിച്ചത്. ഷോ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നു. എന്നാല്‍ മുന്‍വര്‍ഷം മത്സരാര്‍ത്ഥികളില്‍ പലരും ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. കഴിഞ്ഞവര്‍ഷം അഖില്‍ മാരാറാണ് ഒന്നാം സ്ഥാനം നേടിയത്.

Advertisements

സീസണ്‍ അഞ്ചിലെ മത്സരാര്‍ത്ഥികള്‍ ഇപ്പോള്‍ ഒത്തുകൂടിയിരിക്കുകയാണ്. അഖില്‍ മാരാറിന്റെ പുതിയ ഫ്‌ലാറ്റിന്റെ പാലുകാച്ചല്‍ ചടങ്ങിന് ആണ് ഇവര്‍ എത്തിയത്.

വിഷ്ണു, നാദിറ, ശോഭ, ഷിജു, മിഥുന്‍, എയ്ഞ്ചല്‍ തുടങ്ങി നിരവധി പേര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ബിഗ് ബോസ് താരങ്ങളുടെ ആഘോഷ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്. അതേസമയം, നിങ്ങളെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ബെസ്റ്റ് ബിഗ് ബോസ് സീസണ്‍ ആയിരുന്നു ഇവരുടേതെന്നുമാണ് ആരാധകരും ബിഗ് ബോസ് പ്രേമികളും പറയുന്നത്.

കൊച്ചിയിലാണ് അഖില്‍ മാരാരുടെ പുതിയ ഫ്‌ലാറ്റ്.

Advertisement