ചാനൽ വരുമാനം ഒന്നും നോക്കിയല്ല ഞാനും മകളും ഡാൻസ് ചെയ്യുന്നത്; മകൾ സ്റ്റെപ് പഠിക്കാൻ വൈകിയാൽ ഡാൻസ് വീഡിയോയും വൈകും: ബിജു കുട്ടൻ

914

മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് ബിജു കുട്ടൻ. ഹാസ്യ താരമായി സിനിമകളിൽ തിളങ്ങുന്ന ബിജുക്കുട്ടൻ തന്റേ കഴിവിലൂടെയാണ് മുൻനിര ഹാസ്യ താരങ്ങൾക്കൊപ്പമെത്തിയത്.

ഒത്തിരി സിനിമകളിൽ ബിജുക്കുട്ടൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുകയാണ് ബിജുക്കുട്ടൻ. അടുത്തിടെ ബിജുക്കുട്ടന്റെയും മകളുടെയും വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

Advertisements

ഇപ്പോഴിതാ ഡാൻസ് വീഡിയോയെ കുറിച്ച് സംസാരിക്കുകയാണ് ബിജുക്കുട്ടൻ. വരുമാനം നോക്കിയല്ല താനും മകളും ഡാൻസ് ചെയ്തതെന്നും ആളുകൾക്ക് തങ്ങളെ ഇഷ്ടമായി എന്നും വീഡിയോ കാണാതാവുമ്പോൾ ഇപ്പോൾ ഇങ്ങോട്ട് മെസ്സേജ് അയച്ച് ചോദിക്കാൻ തുടങ്ങിയെന്നും ബിജുക്കുട്ടൻ പറയുന്നു.

ALSO READ- സിനിമയില്‍ തിളങ്ങി നില്ക്കുമ്പോള്‍ മഞ്ജു ഒരു റോള്‍ മോഡല്‍, നാളെത്തെ മഞ്ജു വാര്യരാവാന്‍ ഇറങ്ങിത്തിരിച്ച് ജീവിതം നശിച്ച് പോയത് ഒത്തിരി പെണ്‍കുട്ടികളുടേത്, തുറന്നുപറഞ്ഞ് ശാന്തിവിള ദിനേശ്

ചാനൽ വരുമാനം ഒന്നും നോക്കിയല്ല ഞാനും മകളും ഡാൻസ് ചെയ്യുന്നത്. താൻ മകൾ കാണിച്ച് തരുന്ന സ്റ്റെപ്പുകൾ പഠിക്കാൻ വൈകുന്നത് കൊണ്ടാണ് വീഡിയോ വരാൻ ലേറ്റ് ആവുന്നത്. ഭാര്യയാണ് വീഡിയോ എടുക്കുന്നതെന്നും അവൾക്കും നല്ല കുറേ കഴിവുകളുണ്ടെന്നും സിനിമയിലെത്തും മുമ്പ് താൻ മാർബിളിന്റെ ജോലിക്ക് പോയിരുന്നുവെന്നും ബിജുക്കുട്ടൻ പറയുന്നു.

മകളും താനും ഡാൻസ് ചെയ്യുമ്പോൾ ഡാൻസ് വീഡിയോ എടുക്കുന്നത് വൈഫ് ആണ്. വൈഫിനും കലാപരമായ കഴിവുകൾ ഉണ്ട്. കുറേക്കാലം ആയി നിർത്തി വച്ചതുകൊണ്ടാണ് ഭാര്യ സ്‌ക്രീനിൽ എത്താത്തതെന്നും താരം പറഞ്ഞു.താൻ മിമിക്രി ആണ് തൊഴിൽ എന്ന് പറയാതെയാണ് വിവാഹം കഴിിച്ചതെന്നും ബിജുകുട്ടൻ പറഞ്ഞു.

ALSO READ- മകളുടെ പേരില്‍ കേസ് വന്നത് വെറും 10 ദിവസം പ്രായമാകുമ്പോള്‍, സ്വകാര്യത വിറ്റ് കാശുണ്ടാക്കുന്നുവെന്ന് പറഞ്ഞായിരുന്നു കേസ്, വെളിപ്പെടുത്തലുമായി ശ്വേത മേനോന്‍

മിമിക്രി ചെയ്യുന്ന നേരം മുതലേ മാർബിളിന്റെ പണിക്ക് ഞാൻ പോകുമായിരുന്നു. വീട്ടിൽ അന്ന് പൈസ കൊടുക്കണ്ടായിരുന്നു. നമ്മുടേതായ ആഗ്രഹങ്ങൾ ഒക്കെയും എന്റെ തൊഴിലിലൂടെ കാര്യങ്ങൾ നടന്നു പോകുമായിരുന്നു. നിസ്സാര പൈസ ഒക്കെ ആയിരുന്നു കിട്ടിയിരുന്നത് 250 രൂപ ഒക്കെ.വിവാഹം വരും മുൻപേ തന്നെ ഭാര്യയുടെ കുടുംബത്തിനെ വീട്ടുകാർക്ക് അറിയാമായിരുന്നു. പക്ഷെ ഞങ്ങൾക്ക് പരസ്പരം അറിയുമായിരുന്നില്ല.

ALSO READ- മകളുടെ പേരില്‍ കേസ് വന്നത് വെറും 10 ദിവസം പ്രായമാകുമ്പോള്‍, സ്വകാര്യത വിറ്റ് കാശുണ്ടാക്കുന്നുവെന്ന് പറഞ്ഞായിരുന്നു കേസ്, വെളിപ്പെടുത്തലുമായി ശ്വേത മേനോന്‍

മിമിക്രി ചെയ്യുമെന്നും തന്റെ ജോലി എന്താണെന്നുമൊക്കെ വിവാഹത്തിന് മുമ്പേ ഭാര്യയ്ക്കും വീട്ടുകാർക്കും അറിയാമായിരുന്നു. അച്ഛനും അമ്മയ്ക്കുമൊന്നും അതൊരു പ്രശ്നമില്ലായിരുന്നുവെന്നും താൻ ഒന്നും മറച്ചുവെച്ചിട്ടില്ലെന്ന് അവർ അഭിമാനത്തോടെ പറയുമായിരുന്നുവെന്നും ബിജുക്കുട്ടൻ പറഞ്ഞു.

Advertisement