ബിലാലിന്റെ രണ്ടാം വരവ്, ലക്ഷ്യം ഇതാണ്‌! മനസ് തുറന്ന് അമല്‍ നീരദ്

37

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും അമല്‍ നീരദും ഒരു ഡ്രീം കോമ്ബിനേഷനാണ്. ഇരുവരും ആദ്യമായി ഒന്നിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് കിട്ടിയത് ‘ബിഗ് ബി’യെന്ന സ്റ്റൈലന്‍ ചിത്രമാണ്. ഈ കൂട്ടുകെട്ട് ഒരിക്കല്‍ കൂടി ഒന്നിക്കുകയാണെന്ന റിപ്പോര്‍ട്ട് കേരളക്കര ഒന്നാകെ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.

Advertisements

അതും ബിലാലിന്റെ രണ്ടാം വരവിന് വഴിയൊരുക്കിയാണെന്ന് അറിഞ്ഞപ്പോള്‍ ആവേശം കടലുപോലായി. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പ്രേക്ഷകരുമായി പങ്കു വെയ്ക്കുകയാണ് അമല്‍ നീരദ്.

തിരക്കഥയില്‍ നൂറുശതമാനം സംതൃപ്തി ലഭിച്ചാല്‍ മാത്രമേ താന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളുവെന്ന് ചിത്രഭൂമിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന്റെ തിരക്കഥാ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അതില്‍ നൂറ് ശതമാനം സംതൃപ്തി ലഭിച്ചാല്‍ മാത്രമേ ബിലാലിന്റെ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളു. എന്തായാലും 2019ല്‍ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അമല്‍ നീരദ് പറയുന്നു.

ഉണ്ണി ആര്‍ തന്നെയായിരിക്കും തിരക്കഥ. അമല്‍ നീരദ് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കും. ബിഗ് ബിയില്‍ കണ്ട ബിലാല്‍ ജോണ്‍ കുരിശിങ്കലിനേക്കാള്‍ മാസായിരിക്കും ‘ബിലാല്‍’ എന്ന് സംവിധായകന്‍ തന്നെ പറയുന്നുണ്ട്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്ബോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം.

Advertisement