രാത്രി കിടക്കുമ്പോൾ മനസിൽ അപ ക ടം തൊട്ട് ആശുപത്രിയിൽ എത്തുന്നത് വരെയുള്ള ദൃശ്യങ്ങൾ; നടക്കുന്നത് വാക്കറിന്റെ സഹായത്തോടെയെന്ന് ബിനു അടിമാലി

678

മലയാളം സിനിമാ ടിവി പ്രേക്ഷകരെ ആകെമാനം ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു മിമിക്രി കലാകാരനും നടനും ടിവി ആർട്ടിസ്റ്റുമായ കോല്ലം സുധിയുടെ അപകട മരണം. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴി തൃശ്ശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു സുധിയുടെ ജീവനെടുത്ത അപകടം ഉണ്ടായത്.

അതേ സമയം മിമിക്രി ലോകത്തു നിന്ന് സിനിമയിൽ എത്തിയ കലാകാരന്മാരിൽ മുൻ നിരയിൽ തന്നെയുള്ള ആളായിരുന്നു കൊല്ലം സുധി. കോമഡി സ്റ്റാർ, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ ഷോകളിലൂടെ ആണ് കൊല്ലം സുധി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്.

Advertisements

പിന്നീട് അനവധി സിനിമകളും സ്റ്റാർ മാജിക്ക് എന്ന ഷോയും കൊല്ലം സുധി എന്ന കലാകാരന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. ഫ്‌ളവേഴ്‌സും ട്വന്റിഫോറും ചേർന്ന് സംഘടിപ്പിച്ച സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സുധിക്ക് അപകടം ഉണ്ടായത്. ബിനു അടിമാലി, മഹേഷ് അരൂർ തുടങ്ങിയ കലാകാരന്മാർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.

ALSO READ- പ്രതീക്ഷിച്ചതുപോലെ തന്നെ; പെൺകുഞ്ഞാണ് വരുന്നത്; അഞ്ചാം മാസത്തിലെ സ്‌കാനിംഗ് വിശേഷങ്ങളുമായി എത്തി പൊന്നുവും കുടുംബവും

ഇപ്പോഴിതാ, ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയിലൂടെ അടിമാലി പഴയ ജീവിതത്തിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുകയാണ്.എന്നാൽ ഇപ്പോൾ കൊല്ലം സുധിയുടെ അരികിൽ എത്തിയ ബിനു അടിമാലിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

തനിക്ക് സ്വന്തം വീട്ടിൽ ഇരുന്നിട്ട് ഇരിക്കാൻ പറ്റുന്നില്ലെന്നും അതുകൊണ്ടാണ് സുധിയെ കാണാൻ ഓടിയെത്തിയതെന്ന് ആണെന്ന് ബിനു അടിമാലി പറഞ്ഞു. വോക്കറിന്റെ സഹായത്തോടെയാണ് ബിനു അടിമാലി സുധിയുടെ വീട്ടിലേക്ക് നടന്ന് എത്തിയത്. പാതിവഴിയിൽ വെച്ച് സുധിയുടെ മകൻ രാഹുലിനെ ചേർത്തുപിടിക്കുന്നുണ്ട്. സുധിയെ പറ്റിയുള്ള ഓർമ്മകൾ നിമിത്തം തനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല എന്നാണ് ബിനു അടിമാലി പറയുന്നത്.

പകലൊക്കെ സുഹൃത്തുക്കൾ കൂടെയുള്ളതിനാൽ അതിനെപ്പറ്റി അധികം ചിന്തിക്കില്ല. എന്നാൽ രാത്രിയാകുമ്പോൾ ഉറങ്ങാൻ കിടക്കുമ്പോൾ ആശുപത്രിയിൽ എത്തുന്നത് വരെയുള്ള കാര്യങ്ങളാണ് മനസ്സിലും ഓർമ്മയിലും നിറയെ. അപകടം മുതൽ ആശുപത്രി വരെയുള്ള കാര്യങ്ങൾ നേരിൽ കണ്ടത് ഞാനാണ്. അതുകൊണ്ട് അതൊക്കെ മനസ്സിൽ നിന്ന് പോകുവാൻ ഇനിയും ഒരുപാട് സമയം എടുക്കുമെന്നാണ് ബിനു അടിമാലി പറയുന്നത്.

ALSO READ- പുറത്തിറങ്ങുമ്പോൾ സൂപ്പർസ്റ്റാർ അല്ലെങ്കിൽ റോക്ക്സ്റ്റാർ ആകുമെന്ന് പ്രതീക്ഷിക്കുന്നു; ലാൽ സാറിന്റെ കൂടെ അഭിനയിക്തണം; ആഗ്രഹങ്ങൾ പറഞ്ഞ് വിഷ്ണു ജോഷി

സുധിയുടെ അരികിലേക്ക് പോകണമെന്നുണ്ടെങ്കിലും കാലിന്റെ പ്രശ്‌നം നിമിത്തം പോകാൻ കഴിയില്ല എന്നാണ് താരം പറയുന്നത്.ആരോഗ്യം കുറച്ച് മെച്ചപ്പെട്ട ശേഷം ഞാനും കുടുംബവും വരുമെന്നും ഇപ്പോൾ എനിക്ക് വീട്ടിൽ ഇരുന്നിട്ട് ഇരിപ്പുറക്കാതെ ഓടിപ്പോകുന്നത് എന്നും താരം പറഞ്ഞു.

താൻ തലയടിച്ചു വീണതുകൊണ്ട് തന്നെ ഇയർ ബാലൻസ് അടക്കം വലിയ പ്രശ്‌നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇയർ ബാലൻസിന്റെ വലിയ പ്രശ്‌നം തന്നെ തനിക്കുണ്ടായി. മുൻപുണ്ടായിരുന്ന കാലിന്റെ ലിഗമെന്റിന്റെ പ്രശ്‌നം ഇപ്പോൾ വർദ്ധിച്ചു എന്നുമാണ് താരം പറയുന്നത്. കൈയുടെ കുഴയടക്കം ശരിയാകാൻ ഉണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് ശരീരം കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നു ബിനു അറിയിച്ചു.

തനിക്ക് പഴയ അവസ്ഥയിലേക്ക് എത്തുവാൻ ഇനിയും ഒരുപാട് സമയം വേണ്ടി വരും എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഴിഞ്ഞദിവസം ആശുപത്രിയിൽ പോയപ്പോൾ ഇയർ ബാലൻസിന്റെ പ്രശ്‌നം കുറഞ്ഞിരുന്നു. എന്നാൽ യഥാർഥത്തിൽ പഴയതിനേക്കാൾ പ്രശ്‌നം ഗുരുതരമായിരിക്കുകയാണ് എന്നാണ് ബിനു അടിമാലി പറയുന്നത്.

Advertisement