ഐശ്വര്യയുമായി ധനുഷ് പിരിയാൻ കാരണം സാമന്ത; തങ്കമകന് ശേഷം ഇരുവരും അടുപ്പത്തിലായി, ഐശ്വര്യ ധനുഷിനെ ഉപേക്ഷിച്ച് പോയെന്ന് വാദം

116

തെന്നിന്ത്യൻ സിനിമയിലെ മുടിചൂടാ മന്നനാണ് ധനുഷ്. തെന്നിന്ത്യയും കടന്ന് ബോളിവുഡിലും ഇപ്പോഴിതാ ഹോളിവുഡിലും തന്റെ സാന്നിധ്യമറിയിക്കുവാൻ ധനുഷിന് സാധിച്ചു. നടൻ എന്നതിനപ്പുറം നിർമ്മാതാവ്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് ധനുഷ്. സിനിമയുടെ വിവധ മേഖലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചു.

2002 ൽ പുറത്തിറങ്ങിയ തുള്ളുവധോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ധനുഷിന്റെ സഹോദരനായ സെൽവ രാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കാതൽ കൊണ്ടൈൻ എന്ന സിനിമയിലൂടെ തന്റെ വരവ് താരം അറിയിച്ചു.

Advertisements

തുടർന്നുള്ള എല്ലാ വർഷങ്ങളിലും ഹിറ്റ് ചിത്രവുമായി ധനുഷ് എത്തുന്നുണ്ട്. സിനിമാ കരിയർ അദ്ദേഹത്തിന് വലിയ നേട്ടങ്ങൾ സമ്മാനിച്ചെങ്കിലും വ്യക്തിജീവിതത്തിൽ ഒരുപാട് തിരിച്ചടികളാണ് താരത്തിന് സംഭവിച്ചത്. ധനുഷും ഐശ്വര്യ രജനികാന്തും 18 വർഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിച്ചിരുന്നു.

ALSO READ- രാത്രി കിടക്കുമ്പോൾ മനസിൽ അപ ക ടം തൊട്ട് ആശുപത്രിയിൽ എത്തുന്നത് വരെയുള്ള ദൃശ്യങ്ങൾ; നടക്കുന്നത് വാക്കറിന്റെ സഹായത്തോടെയെന്ന് ബിനു അടിമാലി

ഇരുവരും പിരിഞ്ഞത് ആരാധകർക്ക് ഏറെ ഞെട്ടലുണ്ടായിരുന്നു. പിരിച്ചിൽ പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണെന്ന് താരങ്ങൾ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ധനുഷിന്റെ വിവാഹ മോചനത്തെക്കുറിച്ച് തമിഴകത്തെ വിവാദ മാധ്യമപ്രവർത്തകൻ ബയിൽവൻ രംഗനാഥൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.

നടി സമാന്തയുമായി ധനുഷ് അടുത്തതോടെയാണ് താരത്തിന്റെ വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ വന്നതെന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്. തങ്കമകൻ എന്ന സിനിമയിൽ സമാന്തയും ധനുഷും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയ്ക്കിടെ ഇരുവരും തമ്മിലുള്ള അടുപ്പം വളർന്നെന്നും ബയിൽവൻ രംഗനാഥൻ പറയുന്നു.

ALSO READ- പ്രതീക്ഷിച്ചതുപോലെ തന്നെ; പെൺകുഞ്ഞാണ് വരുന്നത്; അഞ്ചാം മാസത്തിലെ സ്‌കാനിംഗ് വിശേഷങ്ങളുമായി എത്തി പൊന്നുവും കുടുംബവും

ഇതോടെ ഐശ്വര്യയ്ക്ക് കുടുംബം മുന്നറിയിപ്പ് നൽകി. തുടർന്നാണ് ധനുഷുമായി ഐശ്വര്യ വേർപിരിഞ്ഞെന്നാണ് ബയിൽവൻ രംഗനാഥന്റെ വാദം. അതേസമയം, സാമന്തയെയും ധനുഷിനെയും കുറിച്ച് മാത്രമല്ല, തമിഴകത്തെ മറ്റ് പല പ്രമുഖ താരങ്ങളെക്കുറിച്ചും ബയിൽവൻ രംഗനാഥൻ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.

ധനുഷിനെ ചേർത്ത് അമല പോൾ, തൃഷ എന്നിവരുടെ പേരും ഉയർന്നു കേട്ടിരുന്നു. അമല പോളിന്റെ വിവാഹമോചനത്തിന് കാരണം ധനുഷുമായുള്ള അടുപ്പമാണെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അമലയുടെ മുൻ ഭർത്താവ് എഎൽ വിജയുടെ പിതാവിന്റെ പരാമർശമാണ് അന്ന് ഈ അപവാദത്തിന് അഭ്യൂഹത്തിന് ആക്കം കൂട്ടിയത്.

Advertisement