‘ഇനി വാടകയ്ക്ക് കാർ ഓടിക്കേണ്ട, സ്വന്തം കാർ ഓടിക്കൂ’; അനുഷ്‌ക ഷെട്ടി ടാക്‌സി ഡ്രൈവർക്ക് കാർ വാങ്ങി നൽകിയ അനുഭവം പറഞ്ഞ് നടൻ ആര്യ

287

വർഷങ്ങളായി തെന്നിന്ത്യൻ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നായികയാണ് നടി അനുഷ്‌ക ഷെട്ടി. തമിഴിലും തെലുങ്കിലും എല്ലാം നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ വേഷമിട്ട അനുഷ്‌കയ്ക്ക് ആരാധകരും ഏറെയാണ്. യുവ സൂപ്പർതാരങ്ങൾക്കും മുതിർന്ന സൂപ്പർതാരങ്ങൾക്കും എല്ലാം നായിക ആകാറുള്ള അനുഷ്‌ക താരമാകുന്നത് തെലുങ്കിലൂടെയാണ്.

അനുഷ്‌കയുടെ തെലുങ്ക് സിനിമയിലെ സൂപ്പർ നായികയിലേക്കുള്ള വളർച്ച സ്വപ്ന തുല്യം ആയിരുന്നു. സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലുടെ അരങ്ങേറ്റം നടത്തിയ അനുഷ്‌ക പിന്നാലെ തമിഴിലേക്കും എത്തി. സുന്ദർ സി സംവിധാനം ചെയ്ത രണ്ട് ആണ് ആദ്യ തമിഴ് ചിത്രം. മാധവൻ ആയിരുന്നു ചിത്രത്തിൽ നായകൻ ആയി എത്തിയത്.

Advertisements

പക്ഷെ ഈ ചിത്രം പ്രതീക്ഷിച്ച വിജയം നേടാത്തതിനാൽ തെലുങ്കിലേക്ക് തന്നെ നടിമടങ്ങി. ഒന്നിന് പിന്നാലെ ഒന്നായി തെലുങ്കിൽ ഹിറ്റുകൾ വന്നതോടെ അനുഷ്‌ക സൂപ്പർ നായികയായി വളർന്നു. ദളപതി വിജയിയുടെ വേട്ടക്കാരൻ എന്ന സിനിമയലൂടെ തമിഴിലേക്ക് മടങ്ങിയെത്തി വിജയം നേടിയെടുത്ത നടിക്ക് പിന്നീട് തമിഴിലും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ALSO READ- ഐശ്വര്യയുമായി ധനുഷ് പിരിയാൻ കാരണം സാമന്ത; തങ്കമകന് ശേഷം ഇരുവരും അടുപ്പത്തിലായി, ഐശ്വര്യ ധനുഷിനെ ഉപേക്ഷിച്ച് പോയെന്ന് വാദം

ഗ്ലാമർ വേഷങ്ങളും നാടൻ പെൺകുട്ടി വേഷങ്ങളുമെല്ലാം ഒരുപോലെ ഇണങ്ങുന്ന അനുഷ്‌കയുടെ തമിഴ് ചിത്രങ്ങളായ ബില്ലയും, സിങ്കവും വേട്ടക്കാരനും ഡോണും അരുന്ധതിയും ഒക്കെ സൂപ്പർ ഹിറ്റുകളായി. ബാഹുബലിയിലൂടെ അനുഷ്‌ക പാൻ ഇന്ത്യൻ തലത്തിലും ശ്രദ്ധ നേടി. ഇതോടെ തെലുങ്കിലെ ലേഡി സൂപ്പർ സ്റ്റാറായി അനുഷ്‌ക ഷെട്ടി. എന്നാൽ ബാഹുബലിയ്ക്ക് ശേഷം കരിയറിൽ അതുപോലൊരു വിജയം നേടാൻ അനുഷ്‌കയ്ക്ക് സാധിച്ചിരുന്നില്ല.

ഇപ്പോഴിതാ സൈസ് സീറോ, ഇരണ്ടാം ഉലകം എന്ന സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച അനുഷ്‌കയെ കുറിച്ച് പറയുകയാണ് നടൻ ആര്യ. അനുഷ്‌ക നല്ല മനസ്സിന് ഉടമയാണെന്ന് ആര്യ പറയുന്നത്. ഒരുമിച്ച് അഭിനയിക്കവെ ഉണ്ടായ മറക്കാനാവാത്ത അനുഭവങ്ങളാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്.

ALSO READ-രാത്രി കിടക്കുമ്പോൾ മനസിൽ അപ ക ടം തൊട്ട് ആശുപത്രിയിൽ എത്തുന്നത് വരെയുള്ള ദൃശ്യങ്ങൾ; നടക്കുന്നത് വാക്കറിന്റെ സഹായത്തോടെയെന്ന് ബിനു അടിമാലി

യഥാർത്ഥത്തിൽ അനുഷ്‌കയുടെ പേര് സ്വീറ്റി ഷെട്ടി എന്നാണ്. ശരിക്കും അവൾ വളരെ സ്വീറ്റാണ്. നിങ്ങൾ ഇൻഡസ്ട്രിയിലെ ആരോട് ചോദിച്ചാലും ഇതേ അഭിപ്രായമായിരിക്കും പറയുക. വളരെ ജെനുവിനാണ്. അഭിനയിക്കുകയല്ല. ജോർജിയയിൽ ഷൂട്ട് നടക്കുമ്പോൾ രണ്ട് മാസത്തോളം അവിടെയുള്ള ലോക്കൽ കാർ ഡ്രൈവർമാരാണ് തങ്ങൾക്ക് വേണ്ടി ഓടിയതെന്നും ആര്യ പറയുന്നു.

അന്ന് അനുഷ്‌കയ്ക്ക് അവിടെ ഉണ്ടായിരുന്ന ഡ്രൈവറെ ഇഷ്ടപ്പെട്ടു. തിരിച്ച് വരുമ്പോൾ ഡ്രൈവർക്ക് ഒരു കാറ് വാങ്ങിക്കൊടുത്തു. എനിക്കും പ്രൊഡ്യൂസർമാർക്കും അത് ആശ്ചര്യമായി. ചെറിയ കാറല്ല. ആ സമയത്ത് 15 ലക്ഷത്തോളം വില വരുന്ന കാറാണ് വാങ്ങി നൽകിയതെന്ന് ആര്യ വെളിപ്പെടുത്തുന്നു.

ജോർജിയയിൽ ഇനി വാടക വണ്ടി ഓടിക്കേണ്ട, സ്വന്തം കാർ ഓടിക്കൂ എന്നാണു അനുഷ്‌ക്ക പറഞ്ഞതെന്നാണ് ആര്യ പറയുന്നത്. ആരെയെങ്കിലും ഒരാളെ അനുഷ്‌കയ്ക്ക് ഇഷ്ടപ്പെട്ടാൽ അവർക്ക് വേണ്ടി എന്ത് സഹായം ചെയ്യാനും അനുഷ്‌ക മടിക്കില്ലെന്നും ആര്യ വ്യക്തമാക്കി.

Advertisement