സല്‍മാന്‍ ഖാന്റെ കംപ്യൂട്ടറില്‍ നിറയെ സ്ത്രീകള്‍, ഐശ്വര്യ റായ്ക്ക് ബെസ്റ്റ് പ്ലാസ്റ്റിക് സര്‍ജറി അവാര്‍ഡ്, വിവാദ പരാമര്‍ശങ്ങളുമായി സംവിധായകന്‍ സാജിദ് ഖാന്‍

1807

സിനിമാപ്രേമികള്‍ക്ക് സുപരിചിതനായ ബോളിവുഡ് സംവിധായകനായിരുന്നു സാജിദ് ഖാന്‍. പൊട്ടിച്ചിരിപ്പിച്ച ഒത്തിരി സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത്. എന്നാല്‍ ശരിക്കും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം വളരെ വൈകിയാണ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്.

Advertisements

സംവിധായകന്റെ ക്രൂരതകള്‍ തുറന്നുപറഞ്ഞ് നിരവധി നടിമാരായിരുന്നു രംഗത്തെത്തിയിരുന്നത്. മന്ദന കര്‍മി, അഹാന കമ്ര, ഷെര്‍ലിന്‍ ചോപ്ര തുടങ്ങി താരങ്ങളെല്ലാം സാജിദിന്റെ ലൈംഗികാതിക്രമങ്ങളെ കുറിചച്് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.

Also Read: ഞാന്‍ ചെയ്യുമ്പോള്‍ ആര്‍ക്കും വേണ്ട, പക്ഷേ നസ്രിയയും ജനീലിയയും ചെയ്താല്‍ അടിപൊളി, നടി നയന എല്‍സ പറയുന്നു

ഒരിക്കല്‍ ഐശ്വര്യ റായ്‌ക്കെതിരെ സാജിദ് നടത്തിയ പരാമര്‍ശം വന്‍ വിവാദങ്ങളിലേക്കാണ് ചെന്നെത്തിയത്. കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം. ബെസ്റ്റ് പ്ലാസ്റ്റിക് സര്‍ജറി അവാര്‍ഡ് ആര്‍ക്ക് നല്‍കുമെന്നായിരുന്നു അവതാരകനായ കരണ്‍ സാജിദിനോട് ചോദിച്ചത്.

താന്‍ ഐശ്വര്യാ റായ്ക്കായിരിക്കും നല്‍കുക എന്നായിരുന്നു സാജിദിന്റെ മറുപടി. നടിയുടെ ചിരി പ്ലാസ്റ്റിക് സര്‍ജറി ചെയ്തുണ്ടാക്കിയതാണെന്നും സാജിദ് പറഞ്ഞിരുന്നു. അതേസമയം സല്‍മാന്‍ ഖാനെതിരെയും സാജിദ് സംസാരിച്ചിരുന്നു.

Also Read: എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന് ആരാധകര്‍, കാരണം തുറന്നുപറഞ്ഞ് അനുശ്രീ

സല്‍മാന്‍ ഖാന്റെ കംപൂട്ടര്‍ ഹാക്ക് ചെയ്യാന് സാധിച്ചാല്‍ എന്തായിരിക്കും കാണാന്‍ സാധിക്കുക എന്ന ചോദ്യത്തിന് ഒരുപാട് സ്ത്രീകള്‍ എന്നായിരുന്നു സാജിദിന്റെ മറുപടി. ഇതും വലിയ വിവാദമായിരുന്നു. നിലവില്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയാണ് സാജിദ്.

Advertisement