Home Entertainment

കല്യാണത്തിന് മുമ്പേ ഒരു പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ചു കിടന്ന് കാളിദാസും കാമുകി തരുണിയും, കണ്ണുതള്ളി ആരാധകർ

817

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ ജയറാമിന്റെയും പാർവ്വതിയുടേയും. പഴയ കാല സൂപ്പർ നടിയായ പാർവ്വതി താൻ സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ അന്നത്തെ തുടക്കക്കാരനായ നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു.

ഇപ്പോൾ മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് ജയറാമും പാർവ്വതിയും. രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത് കാളിദാസും മാളവികയും. തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടൻ കൂടിയായ കാളിദാസ് ജയറാമിനോട് പ്രേക്ഷകർക്ക് ഒരു പ്രത്യേക താൽപ്പര്യ തന്നെയുണ്ട്.

Advertisements

കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റെയും എന്നീ സിനിമകളിൽ ബാലതാരമായി മനം കവർന്ന കാളിദാസ് പക്ഷെ നായക നടനായി മലയാളത്തിൽ എത്തിയപ്പോൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പൂമരം, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജാക്ക് ആന്റ് ജിൽ ഉൾപ്പെടെയുള്ള നടന്റെ മലയാള സിനിമകൾ പരാജയപ്പെടുക ആയിരുന്നു.

Also Read
ഞാന്‍ ചെയ്യുമ്പോള്‍ ആര്‍ക്കും വേണ്ട, പക്ഷേ നസ്രിയയും ജനീലിയയും ചെയ്താല്‍ അടിപൊളി, നടി നയന എല്‍സ പറയുന്നു

എന്നാൽ തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കാളിദാസനെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. സിനിമ തിരക്കിന് ഇടയിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കാളിദാസ്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ താരത്തിനുള്ളത്.

അടുത്തിടെയാണ് കാളിദാസ് കാമുകിയെ വെളിപ്പെടുത്തിയത്. മോഡലായ തരുണി കലിംഗരായർ ആണ് കാളിദാസിന്റെ കാമുകി. ഇപ്പോൾ തരുണിക്ക് ഒപ്പമുള്ള പുചി ചിത്രങ്ങൾ പങ്കുവച്ച് രംഗത്ത് എത്തിയരിക്കുകയാണ് കാളിദാസ്. മകന്റെ പ്രണയത്തിന് പാർവതിക്കോ ജയറാമിനോ യാതൊരു കുഴപ്പവുമില്ലെന്ന് വ്യക്തമാക്കുന്ന പുത്തനൊരു ഫോട്ടോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന തരുണിയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് എത്തിയത് ആയിരുന്നു പാർവതി. ഇൻസ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ച ഫോട്ടോയ്ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. കാളിദാസിന്റെ പ്രിയതമയായി സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ട താര സുന്ദരിയാണ് തരുണി കലിംഗരായർ. കഴിഞ്ഞ ഓണത്തിന്റെ അന്ന് മുതലാണ് ജയറാം കുടുംബത്തിനൊപ്പം തരുണിയെ കണ്ട് തുടങ്ങിയത്.

കുടുംബ ചിത്രത്തിൽ ഒരു സുന്ദരിയെ കൂടി കണ്ടതോടെ കാളിദാസിന്റെ ഭാര്യയാവാൻ പോകുന്ന കുട്ടിയാണോന്നുള്ള ചോദ്യം ഉയർന്നു. അന്നും കുടുംബം ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇതിനിടയിലാണ് ദുബായിൽ നിന്നുള്ള ഫോട്ടോ എത്തുന്നത്. തരുണിയുടെ കൂടെ പ്രണയാതുരനായി ഇരിക്കുന്ന കാളിദാസിന്റെ ചിത്രങ്ങളാണ് ഇരുവരും ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.

ശേഷം കാളിദാസിന്റെ ജന്മദിനത്തിന് സന്ദേശം അയച്ച് കൊണ്ടുള്ള തരുണിയുടെ പോസ്റ്റും എല്ലാം ശ്രദ്ധേയമായി. ഇപ്പോഴിതാ നടി പാർവതി തരിണിയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം പേജിലൂടെ മക്കൾക്കും മരുമകൾക്കുമൊപ്പമുള്ള ചിത്രമാണ് പാർവതി പോസ്റ്റ് ചെയ്തത്. കാളിദാസും തരുണിയും മാളവികയും പാർവതിയുമടക്കം എല്ലാവരും ഒരു കട്ടിലിൽ പുതച്ച് മൂടി കിടക്കുന്ന മനോഹരമായൊരു ഫോട്ടോയാണ് പാർവതി പങ്കുവെച്ചത്.

എന്റെ പ്രിയപ്പെട്ട തരുണി കലിംഗരായർക്ക് ഹൃദയത്തിൽ നിന്നും ജന്മദിനാശംസകൾ, എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി പാർവതി കൊടുത്തിരിക്കുന്നത്. ഇതിന് നന്ദി പറഞ്ഞ് തരുണി എത്തുകയും ചെയ്തിരിക്കുകയാണ്. പാർവതിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ പലവിധ ചോദ്യങ്ങളുമായി ആരാധകരും എത്തി.

ചിലർ ജയറാം എവിടെയെന്നും ഇത് കാളിദാസിന്റെ ഭാര്യയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളുമായിട്ടാണ് എത്തിയത്. ഒപ്പം സ്ഥിരമായി വിമർശിക്കാറുള്ളവർ ഈ കിടപ്പിനെ കുറ്റം പറഞ്ഞും എത്തുന്നുണ്ട്. എന്നാൽ ഇത്രയും ഐക്യവും സ്നേഹവും കാണുമ്പോൾ സന്തോഷമാണെന്നാണ് ആരാധകർ കുറിക്കുന്നത്.

Also Read
സല്‍മാന്‍ ഖാന്റെ കംപ്യൂട്ടറില്‍ നിറയെ സ്ത്രീകള്‍, ഐശ്വര്യ റായ്ക്ക് ബെസ്റ്റ് പ്ലാസ്റ്റിക് സര്‍ജറി അവാര്‍ഡ്, വിവാദ പരാമര്‍ശങ്ങളുമായി സംവിധായകന്‍ സാജിദ് ഖാന്‍

Advertisement