ഇയാള്‍ക്ക് ഇത് എന്തിന്റെ കേടാണ്; പ്രിയാമണിയെ മോശം തരത്തിലാണ് ബോണി കപൂര്‍ സ്പര്‍ശിച്ചത്, വിമര്‍ശന കമന്റുകള്‍

194

ഇപ്പോള്‍ നിരവധി അവസരമാണ് നടി പ്രിയാമണിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോളിവുഡില്‍ നിന്ന് അടക്കം നല്ല ഓഫറുകള്‍ വരുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ആര്‍ട്ടിക്കിള്‍ 370 എന്ന സിനിമ വന്‍ ഹിറ്റായിരുന്നു. മൈദാന്‍ ആണ് നടിയുടെ പുതിയ സിനിമ.

Advertisements

സാധാരണ വിവാഹം കഴിഞ്ഞാല്‍ നടിമാര്‍ക്ക് സിനിമയില്‍ അവസരം കുറയാറാണ് പതിവ് . എന്നാല്‍ പ്രിയാമണിയുടെ കാര്യത്തില്‍ തിരിച്ചാണ് സംഭവിച്ചത്. ഇപ്പോള്‍ മൈദാന്‍ സിനിമയുടെ ഇവന്റിനിടെയുള്ള പ്രിയാമണിയുടെ ദൃശ്യങ്ങള്‍ ആണ് വൈറല്‍ ആകുന്നത്.

സിനിമയുടെ നിര്‍മ്മാതാക്കള്‍ ബോണി കപൂറിനൊപ്പം പോസ് ചെയ്തതായിരുന്നു പ്രിയാ മണി. എന്നാല്‍ ഈ വീഡിയോ തെറ്റായ രീതിയിലാണ് ചിലര്‍ നോക്കി കണ്ടത്.

പ്രിയാമണിയുടെ ദേഹത്ത് ബോണി കപൂര്‍ സ്പര്‍ശിച്ച രീതി തെറ്റാണെന്ന കമന്റുകള്‍ വരുന്നുണ്ട്. ഈ കിളവന് ഇത് എന്തിന്റെ കേടാണ് എന്നൊക്കെയുള്ള കമന്റും വരുന്നു. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മക്കള്‍ ബോണി കബൂറിനെ പഠിപ്പിക്കണം എന്നും കമന്റുകള്‍ വന്നു.

Advertisement