ടര്‍ബോ ജോസ് എത്തുന്നു; സിനിമയുടെ അപ്‌ഡേറ്റ്

24

മമ്മൂട്ടിയുടെ സിനിമകള്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ മെഗാസ്റ്റാറിന്റെ പുത്തന്‍ സിനിമ ടര്‍ബോയുടെ പുതിയ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് മമ്മൂക്ക. സിനിമയുടെ പ്രധാന അപ്‌ഡേറ്റ് ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചു.

Advertisements

ഇതിനൊപ്പം വാഹനത്തിനുള്ളില്‍ തൂക്കിയിട്ട കൊന്തയുടെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി ആ ദിവസം പുറത്തുവിടും. അതേസമയം തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്.

മധുര രാജയ്ക്കുശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തില്‍ തെലുങ്ക് നടന്‍ സുനിലും, കന്നഡ താരം രാജ് ബി ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ഒരു മുഴുനീളം ആക്ഷന്‍-കോമഡി സിനിമയാകും ടര്‍ബോ.

ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ, ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്‌സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍, പിആര്‍ഒ: ശബരി

 

 

 

Advertisement