മുടിവെച്ച് കൊച്ച് നാണം മറക്കുകയാണോ, വീട്ടിൽ ചോദിക്കാനും പറയാനും ഒന്നും ആരുമില്ലേ, നടി അനിഖയ്ക്ക് എതിരെ സദാചാരക്കാർ, വീഡിയോ കാണാം

698

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും അനിഖ സജീവമാണ്. ഇപ്പോൾ നായികയാകാനുള്ള തയ്യാറെടുപ്പിൽ ആണ് താരം.

മലയാളം തമിഴ് അടക്കമുള്ള ഭാഷകളിൽ 15ൽ അധികം സിനിമകളിൽ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തിൽ മമതയുടെ മകളായി വേഷമിട്ട് ബാലതാരമായി ശ്രദ്ദേയയായി.

Advertisements

തമിഴിൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ഗംഭീര പ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു. ഈ രണ്ട് ചിത്രങ്ങൾ ചെയ്തതോടുകൂടി തമിഴിൽ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.

Also Read
ആ ലിപ്പ് ലോക്ക് ചെയ്യുമ്പോൾ ടോവിനോക്ക് ഭയങ്കര ചമ്മലും നാണവും ആയിരുന്നു, എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു; തുറന്നു പറഞ്ഞ് സംയുക്ത മേനോൻ

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനിഖ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഒരുപിടി മികച്ച കലാകാരന്മാർ അണിനിരക്കുന്ന ഓ മൈ ഡാർലിംഗ് എന്ന സിനിമയാണ് താരം അഭിനയിക്കുന്ന ഏറ്ററ്വും പുതിയ സിനിമ. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സിനിമയുടെ പൂജ ചടങ്ങ്. എന്നാൽ പൂജാ ചടങ്ങിനെത്തി താരം ധരിച്ച വേഷവുമായി ബന്ധപ്പെട്ട നിരവധി മോശം വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

താരത്തിന്റെ ശരീര ഭാഗങ്ങളിൽ ചിലത് കാണാമെന്നു പറഞ്ഞുകൊണ്ട് ചിലർ സദാചാരം വിളമ്പുവാൻ തുടങ്ങി. സിനിമക്ക് അവസരത്തിന് വേണ്ടിയാണോ, മുടിവെച്ച് ആ കൊച്ച് നാണം മറക്കുകയാണ് വീട്ടിൽ അമ്മയും പെങ്ങമ്മാരും ഒന്നുമില്ലേ ഇങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര. എന്നാൽ നിരവധി പേർ താരത്തിനെ അനുകൂലിച്ചും രംഗത്ത് എത്തുന്നുണ്ട്.

അതേ സമയം മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച അനിഖ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയിട്ടുണ്ട്. വിജയ് സേതുപതി നായകനായി എത്തുന്ന മാമാനിതൻ എന്ന ചിത്രമാണ് അനിഖ അഭിനയിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു സിനിമ.

Also Read
അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായി വയസ്സറിയിച്ചത് അന്ന് ഒന്നും അറിയില്ലായിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: അമൃത നായർ പാറയുന്നു

അതേ സമയം ആൽഫ്രഡ് ഡി. സാമുവൽ സംവിധാനം ചെയ്യുന്ന ഓ മൈ ഡാർലിംഗ് എന്ന ചിത്രം ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമിക്കുന്നു. സിനിമയുടെ പൂജ ചടങ്ങിൽ അനിഖ, ലെന, സംവിധായകൻ ആൽഫ്രഡ് തുടങ്ങിയവർ പങ്കെടുത്തു.

മെൽവിൻ ജി. ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജിനീഷ് കെ. ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടർ.

Advertisement