പ്രണയവിവാഹമല്ല, മാട്രിമോണിയല്‍ സൈറ്റ് വഴിയുള്ള പരിചയം, മലയാളം അറിയാത്തത് പ്രശ്‌നമാവില്ലേ എന്ന് മാത്രമേ അച്ഛന്‍ ചോദിച്ചുള്ളൂ, വിവാഹത്തെ കുറിച്ച് ബൈജുവിന്റെ മകള്‍ ഐശ്വര്യ പറയുന്നു

305

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ബൈജു. കഴിഞ്ഞ ദിവസമായിരുന്നു ബൈജുവിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം. ഡോക്ടറായ ഐശ്വര്യയുടെ വരന്‍ രോഹിത്താണ്. തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വെച്ചായിരുന്നു വിവാഹം.

Advertisements

വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. വിവാഹശേഷം മാധ്യമങ്ങളോട് ഐശ്വര്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തങ്ങളുടേത് പ്രണയവിവാഹമായിരുന്നില്ലെന്നാണ് ഐശ്വര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

Also Read:രാവിലെ എഴുന്നേറ്റാല്‍ ആദ്യം പോയി കാണുന്നത് ഭഗവാന്‍ കൃഷ്ണനെ, കുറച്ചുകാലം കൂടെ ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കണേ എന്ന് പ്രാര്‍ത്ഥിക്കും, കവിയൂര്‍ പൊന്നമ്മ പറയുന്നു

മാട്രിമോണിയല്‍ വഴി വന്ന ഒരു ആലോചനയായിരുന്നു. അഞ്ചുമാസത്തെ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും രോഹിത്തിന് മലയാളം ഒട്ടും അറിയില്ലെന്നും പത്തനംതിട്ട സ്വദേശിയാണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം പഞ്ചാബിലാണെന്നും ഐശ്വര്യ പറയുന്നു.

അണ്ടര്‍സ്റ്റാന്‍ഡിംഗ് ആണ് രോഹിത്തിനുള്ള ഏറ്റവും നല്ല കാര്യം, ഇന്നത്തെ ആളുകള്‍ക്ക് പലര്‍ക്കും അതില്ലല്ലോ എന്നും ആ ഒരു കാര്യമാണ് തനിക്ക് കൂടുതല്‍ ഇഷ്ടമായതെന്നും കുറച്ചുകാലത്തെ പരിചയമേ തങ്ങള്‍ തമ്മിലുള്ളൂവെന്നും ഐശ്വര്യ പറയുന്നു.

Also Read:ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമൊന്നുമില്ല, പ്രണവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍

അതുകൊണ്ടുതന്നെ രോഹിത്തിന്റെ എന്തെങ്കിലും സ്വഭാവങ്ങളില്‍ മാറ്റം വരുത്തണോ എന്ന് തനിക്ക് അറിയില്ല. തങ്ങളുടെ റിലേഷന്‍ വീട്ടില്‍ അറിഞ്ഞപ്പോള്‍ പ്രശ്‌നമൊന്നുമില്ലായിരുന്നുവെന്നും മലയാളം അറിയാത്തതുകൊണ്ട് ബുദ്ധിമുട്ടാവില്ലേ എന്നാണ് അച്ഛന്‍ ചോദിച്ചതെന്നും പിന്നെ അച്ഛനും ഓകെയായി എന്നും ഐശ്വര്യ പറയുന്നു.

Advertisement