ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമൊന്നുമില്ല, പ്രണവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍

72

ചേട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനേതാവായി വന്ന് പിന്നാലെ സംവിധായകനായി മാറിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. തിര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഗൂഢാലോചന എന്ന സിനിമക്ക് വേണ്ടി ആദ്യമായി തിരക്കഥ എഴുതിയ താരം, പിന്നീട് ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

Advertisements

എന്ത് പറഞ്ഞാലും അതിന് തന്റേതായ ശൈലിയില്‍ മറുപടി നല്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷങ്ങള്‍ക്കകമാണ് വൈറലാകാറുള്ളത്. എന്തിനേറെ പറയുന്നു താരത്തിന്റെ അഭിമുഖങ്ങള്‍ കാണാന്‍ വേണ്ടി മാത്രം കാത്തിരിക്കുന്ന നിരവധി പേരുണ്ട്.

Also Read:ആടുജീവിതം രണ്ടാം ഭാഗം ഉണ്ടാകുമോ?; ബ്ലെസ്സിയുടെ മറുപടി

വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. പ്രണവിന് പുറമെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ധ്യാന്‍ ശ്രീനിവാസനും പ്രണവും അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.

ഇപ്പോഴിതാ പ്രണവിനെ കുറിച്ച് ധ്യാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ സെറ്റില്‍ വെച്ചാണ് ആദ്യമായി പ്രണവിനെ കാണുന്നതെന്നും മുമ്പൊരിക്കല്‍ കണ്ടിട്ടുണ്ടെങ്കിലും സംസാരിക്കാനോ പരിചയപ്പെടാനോ കഴിഞ്ഞിട്ടില്ലെന്നും ഈ സെറ്റില്‍ വെച്ചാണ് ശരിക്കും പരിചയപ്പെടുന്നതെന്നും ധ്യാന്‍ പറയുന്നു.

Also Read:നല്ല പ്രായത്തില്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു മകള്‍ ഉണ്ടായേനെ; തെസ്‌നി ഖാന്‍

ഒരു കോസ്റ്റിയൂം ട്രയല്‍ ഉണ്ടായിരുന്നു. അന്നാണ് തങ്ങള്‍ സംസാരിക്കുന്നതെന്നും തനിക്ക് കുഞ്ഞുന്നാളില്‍ പ്രണവുമായി വലിയ അടുപ്പമൊന്നുമില്ലായിരുന്നുവെന്നും താന്‍ ചെന്നൈയിലുള്ളപ്പോള്‍ അപ്പു ഊട്ടിയില്‍ എവിടെയോ പഠിക്കുകയായിരുന്നുവെന്നും ധ്യാന്‍ പറയുന്നു.

Advertisement