പാഥേയം എന്ന ഭരതന്‍ ലോഹിതദാസ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ക്ലാസ്സിക് സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ അഭിനയരംഗത്ത് എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ചിപ്പി. പാഥേയത്തിന്റെ തകര്‍പ്പന്‍ വിജയത്തോടെ കൈനിറയെ അവസരങ്ങള്‍ ലഭിച്ച് ചിപ്പി നായികയായും സഹനടിയായും എല്ലാം മിന്നി തിളങ്ങുകയായിരുന്നു.
നിര്‍മ്മാതാവ് രഞ്ജിത്തിനെ സിനിമകളില്‍ സജീവമായിരുന്ന സമയത്ത് പ്രണയിച്ച് വിവാഹം കഴിച്ച ചിപ്പി പിന്നീട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നുയ എന്നാല്‍ ഇടവേളയ്ക്ക് ശേഷം സീരിയലുകളില്‍ സജീവമായപ്പോഴും പ്രേക്ഷകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്
അഭിനയത്തിന് പുറമെ സീരിയല്‍ നിര്‍മ്മാണ രംഗത്തും സജീവമാണ് ചിപ്പി. ആകാശദൂത്, വാനമ്പാടി, സാന്ത്വനം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് പരമ്പരകളുടെയൊക്കെയും നിര്‍മ്മാതാവ് ചിപ്പി തന്നെയാണ്. ഈ പരമ്പരകളൊക്കെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചവയുമാണ്.
അവന്തികയാണ് ചിപ്പിയുടെയും രഞ്ജിത്തിന്റെയും മകള്‍. അവന്തിക ഇപ്പോള്‍ വിദേശത്ത് പഠിക്കുകയാണ്. ഇപ്പോഴിതാ ചിപ്പി തന്റെ മകളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ അവന്തിക തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ചിപ്പി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മകള്‍ അവന്തികയുടെ ചിത്രം ഇപ്പോള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. അമ്മയേക്കാള്‍ സുന്ദരിയാണ് മകള്‍ എന്ന് പലരും പറഞ്ഞു. ഭാവിയിലെ നടിയാണെന്ന് മറ്റുചിലര്‍ കമന്റ് ചെയ്തു. എന്തായാലും ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.