പെണ്ണുങ്ങൾ വാഴില്ല എന്നത് വില്ലത്തരമാക്കി, ദിലീപ് ചിത്രം ആയതിനാൽ നായകനെ മാറ്റിമറിച്ചു: സംവിധായകൻ ഷാഫി വെളിപ്പെടുത്തുന്നു

4891

നിരവധി സുപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ഷാഫി. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനേയും താരസുന്ദരി നവ്യാനായരേയും ജോഡികളാക്കി ഷാഫി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു കല്യാണ രാമൻ.

2002ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നിരവധി താരങ്ങളാണ് അണിനിരന്നത്. ചിത്രത്തിൽ നായകൻ ആയെത്തിയ ദിലീപ് ഒരു പാചകക്കാരന്റെ റോളിൽ എങ്ങനെയാണ് എത്തിയതെന്ന് മുമ്പ് ഒരിക്കൽ ഷാഫി തുറന്നു പറഞ്ഞിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കല്യാണരാമന്റെ അറിയാകഥകൾ ഷാഫി അന്ന് തുറന്നു പറഞ്ഞത്.

Advertisements

ആദ്യ കഥയിൽ പാചകക്കാരന്റെ മകൾ ആയിരുന്നു നായിക. ഇവർ പാചകത്തിന് പോകുന്നിടത്തു മൊട്ടിടുന്ന പ്രണയം ആയിരുന്നു പ്രമേയം. പക്ഷേ ദിലീപ് ചിത്രം ആയതിനാൽ നായകനെ പാചകക്കാരൻ ആക്കിയാൽ വലിയ സാധ്യത ഉണ്ടെന്ന് കണ്ടു. അതിനാൽ കഥാപാത്രങ്ങളെ മാറ്റിമറിച്ച് തിരിച്ചിട്ടു.

Also Read
എന്റെ കരിയറിലെ ഏറ്റവും മോശമായ വേഷം, ആകെ ചീത്തപ്പേരായി: ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് നയൻതാര

പ്രണയ സിനിമകളുടെ ഫോർമുല ലളിതമാണ്. പ്രണയമുണ്ടാകുന്നു തടസ്സമായി വില്ലൻ വരുന്നു വില്ലനെ തരണം ചെയ്താൽ ശുഭ പര്യവസാനം മറിച്ചായാൽ ദുഃഖം. പക്ഷേ, കല്യാണരാമനിൽ വില്ലൻ ഇഉല്ലായിരുന്നു. തലപുകഞ്ഞ് ചർച്ച ചെയ്ത് ഒടുവിലാണ് പെണ്ണുങ്ങൾ വാഴില്ല എന്ന അന്ധവിശ്വാസത്തെ വില്ലൻ ആക്കിയത്.

ബെന്നി പി നായരമ്പലത്തിന്റെ ഒരു നാടകത്തിലെ ആശയം ആയിരുന്നു ഇത്. അത് ഏൽക്കുമോ എന്നു പേടി ഉണ്ടായിരുന്നു പക്ഷേ ഏറ്റു. ലാലിന്റെ പടമുകളിലെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുക ആയിരുന്നു. 50 ദിവസവും അവിടം തന്നെയായിരുന്നു പ്രധാന ലൊക്കേഷൻ.

കമൽഹാസൻ അഭിനയിച്ച കല്യാണരാമൻ എന്ന തമിഴ് സിനിമയുമായി പ്രേക്ഷകർക്ക് ടൈറ്റിൽ പ്രശ്‌നമുണ്ടാകുമോ എന്ന് ആദ്യം സംശയിച്ചു. പിന്നെ ഇതിനേക്കാൾ നല്ല മറ്റൊന്നും കിട്ടാത്തതിനാൽ ഒരു ക്ലാഷും ഉണ്ടാകില്ലെന്നങ്ങു തീരുമാനിച്ച് ഉറപ്പിച്ചു പറഞ്ഞു കല്യാണരാമൻ എന്ന പേരു മതി എന്നും ഷാഫി വ്യക്തമാക്കിയിരുന്നു.

Also Read
എന്റെ കരിയറിലെ ഏറ്റവും മോശമായ വേഷം, ആകെ ചീത്തപ്പേരായി: ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് നയൻതാര

Advertisement