Home Entertainment Celebrities

എന്റെ കരിയറിലെ ഏറ്റവും മോശമായ വേഷം, ആകെ ചീത്തപ്പേരായി: ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് നയൻതാര

883

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് തമിഴിലേക്ക് ചേക്കേറി അവിടെ ലേഡി സൂപ്പർസ്റ്റാർ മാറിയ താരമാണ് നയൻതാര. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ് താരം.

കാമുകൻ വിഘ്‌നേഷ് ശിവനേ വിവാഹം കഴിച്ച് വാടക ഗർഭത്തിലൂടെ ഇരട്ടക്കുട്ടികളേയും സ്വന്തമാക്കി അഭിനയത്തോട് ഒപ്പം ജീവിതവും ആഘോഷമാക്കുകയാണ് നടി ഇപ്പോൾ. അതേസമയം മുൻകാലത്ത് താൻ ചെയ്യേണ്ടി ഇരുന്നില്ലെന്നു തോന്നിയ ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും അടുത്തിടെ നയൻതാര തുറന്നു പറഞ്ഞിരുന്നു.

Advertisements

ഒരു അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സൂര്യ നായകനായി തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ വമ്പൻ വിജയം നേടി എടുത്ത ഗജനി എന്ന ചിത്രത്തിലെ കഥാപാത്രമാണ് തന്റെ കരിയറിലെ ഏറ്റവും മോശമായ തീരുമാനം ന്നാണ് നയൻതാര പറഞ്ഞത്. സൂര്യ നായകനായ ഗജിനി ചെയ്യാൻ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു.

Also Read
മുഖത്ത് നോക്കി കാര്യം പറയും; അതുകൊണ്ട് ആരും ഇതുവരെ ഫ്‌ളേര്‍ട്ട് ചെയ്യാന്‍ വന്നിട്ടില്ല; പക്ഷെ ഞാന്‍ ചീറ്റ് ചെയ്തിട്ടുണ്ട്: നടി ലെന

എന്നോട് തിരക്കഥ പറയുമ്പോൾ ഉള്ളത് പോലെ അല്ലായിരുന്നു ചിത്രം പുറത്തു വന്നപ്പോൾ. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തിൽ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു.

കഥ ശ്രദ്ധിച്ച് കേൾക്കാൻ തുടങ്ങിയതും മൾട്ടിസ്റ്റാർ ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ രണ്ടു വട്ടം ആലോചിക്കാൻ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയിക്കൊപ്പം ശിവകാശി എന്ന ചിത്രത്തിൽ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു.

എന്നാൽ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറിൽ വലിയ നേട്ടമായിരുന്നു എന്നും നയൻതാര പറഞ്ഞു. അതേ സമയം ബോളിവുഡിലേക്കും ചേക്കേറിയിരിക്കുകയാണ് നയൻ താര ഇപ്പോൾ. കിങ് ഖാൻ ഷാരൂഖിന്റെ നായിക ആയിട്ടാണ് നയൻസ് ബോളിവുഡിൽ അരങ്ങേറുന്നത്. പൃഥ്വിരാജ് നായകനായ സ്വർണം എന്ന ചിത്രമാണ് നയൻ താരയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം.

Also Read
വിജയ്‌യും സംഗീതയും വേർപിരിഞ്ഞു, കാരണം താരപുത്രിയുമായുളള ബന്ധം; വാർത്ത സത്യമോ.

Advertisement