72 ന്റെ നിറവിൽ ജഗതി ശ്രീകുമാർ; ആശംസകളുമായി താരങ്ങൾ

139

1974 ൽ പുറത്തിറങ്ങിയ കന്യാകുമാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വന്ന നടനാണ് ജഗതി ശ്രീകുമാർ. മലപ്പുറത്ത് വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ താരം പിന്നീട് അഭിനയരംഗത്ത് നിന്ന് വിട്ട് നില്ക്കുകയായിരുന്നു.

കോമഡിയും, സീരിയസ് വേഷങ്ങളും ഒരേ പോലെ കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് ജഗതി ശ്രീകുമാർ. ഇന്ന് താരത്തിന്റെ 72 ആം പിറന്നാളാണ്. ജഗതിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാ ലോകം. പ്രിയപ്പെട്ട ജഗതി ശ്രീകുമാറിന് ജന്മദിനാശംസകൾ എന്ന് പറഞ്ഞാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ജഗതിയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.

Advertisements

Also Read
വിജയ്‌യും സംഗീതയും വേർപിരിഞ്ഞു, കാരണം താരപുത്രിയുമായുളള ബന്ധം; വാർത്ത സത്യമോ.

ജഗതിയുടെ കൈയ്യിൽ ചുംബിക്കുന്ന ഒരു ചിത്രമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. പ്രിയപ്പെട്ട അമ്പിളി ചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. ഇരുവരും ജഗതിയ്‌ക്കൊപ്പം അഭിനയിച്ച രംഗങ്ങൾ ഓർത്തെടുക്കുകയാണ് ആരാധകരും. യോദ്ധ, സേതു രാമയ്യർ സിബിഐ എന്നീ ചിത്രങ്ങളേക്കുറിച്ചാണ് കൂടുതൽ പേരും പറയുന്നത്.

മകൾക്കൊപ്പം പാട്ടു പാടുന്ന ജഗതിയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്ന് ജഗതിയുടെ ശബ്ദം കേൾക്കാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ. കഴിഞ്ഞ വർഷം മമ്മൂട്ടി ചിത്രം സിബിഐ 5 ലൂടെ ജഗതി അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിരുന്നു.

Also Read
പറഞ്ഞത് തെറ്റാണ് എന്ന് ഞാൻ അംഗീകരിക്കുന്നു. പക്ഷെ പറയേണ്ടത് എന്റെ ആവശ്യം ആയിരുന്നു; പ്രസ്താവനയുമായി നല്ല സമയത്തിലെ അൻജലിൻ

പ്രിയ നടൻ വീണ്ടും സിനിമയിൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമ പ്രേക്ഷകരും. ചെറുതും വലുതുമായി ഇതിനോടകം 1500 ഓളം സിനിമകളിൽ ജഗതി അഭിനയിച്ചിട്ടുണ്ട്.

Advertisement