മുഖത്ത് നോക്കി കാര്യം പറയും; അതുകൊണ്ട് ആരും ഇതുവരെ ഫ്‌ളേര്‍ട്ട് ചെയ്യാന്‍ വന്നിട്ടില്ല; പക്ഷെ ഞാന്‍ ചീറ്റ് ചെയ്തിട്ടുണ്ട്: നടി ലെന

159

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ 24 ഓളം വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ലെന. നായികയായി എത്തി പിന്നീട് സഹനടി ആയും അമ്മ വേഷത്തിലും ഒക്കെ തിളങ്ങുകയാണ് നടി ഇപ്പോള്‍.

വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി ലെന മാറുക ആയിരുന്നു. നാടന്‍ വേഷങ്ങളിലും മോഡേണ്‍ ലുക്കിലും ഒരുപോലെ തിളങ്ങുന്ന നടി ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകണ ആണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വം ആണ് ലെനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Advertisements

ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായിട്ട് ആയിരുന്നു എത്തിയത്.സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന അത്യപൂര്‍വ്വം മലയാളി നടിമാരില്‍ ഒരാള്‍ കൂടിയാണ് ലെന.

ALSO READ- ഈ പുതു വര്‍ഷത്തില്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കൂ; പുതിയ വിശേഷം പങ്കുവെച്ച് മുക്തയും കുടുംബവും; അഭിനന്ദനവുമായി ആരാധകര്‍

മലയാളത്തിലെ ചുരുക്കം ചില ബോള്‍ഡ് നായികമാരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന നടിയാണ് ലെന. എല്ലാത്തിനും ലെനയ്ക്ക് ഉറച്ച നിലപാടുകള്‍ ഉണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഇതുവരെ ആരും തന്നെ ഫ്ളേര്‍ട്ട് ചെയ്തിട്ടില്ലെന്ന് പറയുകയാണ് ലെന. മുഖത്ത് നോക്കി കാര്യം പറയുന്ന തന്റെ സ്വഭാവം കൊണ്ടായിരിക്കും ആളുകള്‍ക്ക് ഫ്ളേര്‍ട്ട് ചെയ്യാനുള്ള ധൈര്യമില്ലാത്തത് എന്നും ലെന പറയുന്നു.

‘തന്നെ ഫ്‌ളേര്‍ട്ട് ചെയ്യാന്‍ ധൈര്യമുള്ള ആരാണ് ഉള്ളത്. എന്നെ കണ്ടാല്‍ ഫ്ളേര്‍ട്ട് ചെയ്യാന്‍ ആള്‍ക്കാര്‍ക്ക് തോന്നണ്ടെ. ആരും ഇതുവരെ എന്റെ അടുത്ത് ഫ്ളേര്‍ട്ട് ചെയ്യാന്‍ വന്നിട്ടില്ല. ഇപ്പോഴത്തെ കാലത്ത് പോട്ടെ, ആളുകള്‍ മീറ്റൂ മൂവ്മെന്റ് പേടിച്ചിട്ടാണെന്ന് കരുതാം.’- താരം തുടരുന്നു.

ALSO READ-കേട്ടപ്പോള്‍ എന്റെ ദൈവമേ എന്നാണ് ചിന്തിച്ചത്; ഈ സീനുകള്‍ വലിയ പോരാട്ടമാണ്; ഹണി റോസുമൊത്തുള്ള ഇന്റിമേറ്റ് സീനുകള്‍ അത്ര എളുപ്പമായിരുന്നില്ല എന്ന് ലക്ഷ്മി മഞ്ജു

ചിലപ്പോള്‍ തന്റെ സ്വഭാവം കൊണ്ടായിരിക്കും. തന്റെ സംസാര രീതി ആര്‍ക്കും ഇഷ്ടമാവില്ലല്ലോ. ആളുകളുടെ മുഖത്ത് നോക്കി തോന്നുന്ന കാര്യങ്ങള്‍ പറയാറുണ്ട്. കൂടാതെ, താന്‍ കൊഞ്ചിക്കൊഴയാനൊന്നും നില്‍ക്കാത്തത് കൊണ്ട് ആര്‍ക്കും അതിന് തോന്നാത്തത് ആകുമെന്നും ലെന പറയുന്നു.

അതേസമയം, പെട്ടെന്ന് ഒന്നും ആര്‍ക്കും തന്നെ ഇഷ്ടമാവില്ലെന്ന് പറയുകയാണ് താരം. തന്റെ സ്വഭാവം ആര്‍ക്കും ഇഷ്ടമാവില്ല. അത്ര പെട്ടെന്ന് അടുപ്പത്തില്‍ സംസാരിക്കുന്ന വ്യക്തിയല്ല താനെന്നും ലെന തുറന്നുപറയുന്നുണ്ട്.

പഠിക്കുന്ന കാലത്ത് കോളേജില്‍ താന്‍ റാങ്ക് ഹോള്‍ഡര്‍ ആയിരുന്നിട്ടും ടീച്ചര്‍മാരെ ചീറ്റ് ചെയ്തിട്ടുണ്ടെന്നാണ് ലെന പറയുന്നത്. ജാങ്കോ സ്പേസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

‘കോളേജില്‍ ഞാന്‍ റാങ്ക് ഹോള്‍ഡറായിരുന്നു. പക്ഷെ ഞാന്‍ ടീച്ചര്‍മാരെ ചീറ്റ് ചെയ്തിട്ടുണ്ട്. എന്റെ ഉത്തരകടലാസ് ഞാന്‍ മറ്റുള്ളവര്‍ക്ക് എഴുതാന്‍ കൊടുത്തിട്ടുണ്ട്. അതും ചീറ്റിങ് ആണ്. അത് ഞാന്‍ കുറേ ചെയ്തിട്ടുണ്ട്. വേറെ ഒരാളുടെ സഹായമില്ലാതെ ഒരാള്‍ക്ക് ചീറ്റ് ചെയ്യാന്‍ കഴിയില്ല.’- എന്നും ലെന പ്രതികരിക്കുന്നു.

സുരാജ്, സിദ്ദിഖ്, ഗായത്രി അരുണ്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ‘എന്നാലും ന്റെളിയാ’ ആണ് ലെനയുടെ പുതിയ ചിത്രം. ബാഷ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തത്. ജനുവരി ആറിനാണ് ചിത്രത്തിന്റെ റിലീസ്.

Advertisement