സൂര്യയുമായി വേര്‍പിരിയുകയാണെന്ന് വാര്‍ത്തകള്‍, വീഡിയോ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ച് ജ്യോതിക

118

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും സിനിമാ ലോകത്തെ തന്നെ മാതൃകാ ദമ്പതികള്‍ ആണ് . ഇരുവരുടെയും പ്രണയവും സ്നേഹവും പരസ്പര ബഹുമാനവുമെല്ലാം പല പൊതുവേദികളില്‍ വച്ചു ഇവര്‍ പരസ്യമായി പ്രകടിപ്പിച്ചതാണ്.

Advertisements

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ജ്യോതിക ഇപ്പോഴിതാ വീണ്ടും സിനിമ അഭിനയത്തിലും നിര്‍മ്മാണത്തിലും എല്ലാം സജീവമാവുകയാണ്. ദിയ, ദേവ് എന്ന് പേരുള്ള രണ്ട് മക്കളും താരദമ്പതികള്‍ക്കുണ്ട്. 2015 ല്‍ 36 വയദിനിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് ജ്യോതിക തിരിച്ചെത്തിയത്.

Also Read:പ്രണയകാലത്തെ ഓര്‍മ്മകള്‍ ഇനി വേണ്ട, വേദന കടിച്ചമര്‍ത്തി ചെയ്ത ടാറ്റു നീക്കം ചെയ്ത് അമൃത സുരേഷ്

അടുത്തിടെയായി സൂര്യയും ജ്യോതികയും വേര്‍പിരിയാന്‍ പോകുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴും സിനിമാസ്വാദകര്‍ക്കിടയില്‍ വാര്‍ത്ത കത്തിപ്പടരുകയാണ്. ഇതിനിടയില്‍ ജ്യോതിക പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.

സൂര്യക്കൊപ്പം അവധിയാഘോഷിക്കുന്നതിന്റെ വീഡിയോയാണ് ജ്യോതിക പങ്കുവെച്ചിരിക്കുന്നത്. ജീവിതം മഴവില്ലുപോലെയാണെന്നും അതിലെ ഓരോ കളറും പരമാവധി ആഘോഷിക്കണമെന്നും താന്‍ വെള്ള നിറം കണ്ടെത്തിയെന്നുമാണ് ജ്യോതിക വീഡിയോ പങ്കുവെച്ച് കുറിച്ചത്.

Also Read: നിത്യയുടെ കാര്യത്തില്‍ ഞാന്‍ വളരെ സീരിയസായിരുന്നു, ഇനിയൊരു വിവാഹം നടക്കാന്‍ ബുദ്ധിമുട്ടാണ്, തുറന്നുപറഞ്ഞ് സന്തോഷ് വര്‍ക്കി

താനും സൂര്യയും 2024ല്‍ ഫുള്‍ യാത്രയിലായിരിക്കുമെന്നും ജ്യോതിക പറയുന്നു. വീഡിയോ പുറത്തുവന്നതോടെ സൂര്യ ജ്യോതിക വിവാഹമോചന വാര്‍ത്തകളില്‍ അവസാനമായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോക്ക് ലൈക്കടിച്ചത്.

Advertisement