ഷംനയുടെ വിവാഹ വാര്‍ത്ത കേട്ടപ്പോള്‍ ദേഷ്യം വന്നു, അടുത്ത ജന്മത്തില്‍ ഷംനയുടെ വയറ്റില്‍ മകനായി ജനിക്കണം, തുറന്നുപറഞ്ഞ് സംവിധായകന്‍

230

തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. മികച്ച ഒരു നര്‍ത്തകി കൂടിയായ ഷംന കാസ്സിം 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ആണ് സിനമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

Advertisements

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോള്‍ മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂര്‍ണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്നത്.

Also Read:സ്വാസികയുടെ വിവാഹ ദുപ്പട്ട ചെയ്തത് 23പേര്‍ ചേര്‍ന്ന് ഒറ്റരാത്രി കൊണ്ട്, മേക്കപ്പ് ചെയ്യുമ്പോഴൊക്കെ ഗോപിക ഉറക്കത്തിലായിരുന്നു, നടിമാരുടെ കല്യാണ മേക്കപ്പ് വിശേഷങ്ങള്‍ പങ്കുവെച്ച് അഭിലാഷ്

അതേ സമയം വിവാഹത്തെ തുടര്‍ന്ന സിനിമയില്‍ സജീവം അല്ല ഷംന കാസിം. ദുബായിയിലെ ബിസിനസ്സുകാരന്‍ ആയ ഷാനിദ് ആസിഫലിയാണ് താരത്തിന്റെ ഭര്‍ത്താവ്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. ഇരുവര്‍ക്കും ഈയടുത്ത് ഒരു ആണ്‍കുഞ്ഞും പിറന്നിരുന്നു.

ഇപ്പോഴിതാ ഷംന കാസിമിനെ കുറിച്ച് സംവിധായകന്‍ മിഷ്‌കിന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അടുത്ത ജന്മത്തില്‍ തനിക്ക് ഷംന കാസിമിന്റെ മകനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നും തനിക്ക് അത്രയേറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിമെന്നും മിഷ്‌കിന്‍ പറയുന്നു.

Also Read:സ്വാസികയുടെ വിവാഹ ദുപ്പട്ട ചെയ്തത് 23പേര്‍ ചേര്‍ന്ന് ഒറ്റരാത്രി കൊണ്ട്, മേക്കപ്പ് ചെയ്യുമ്പോഴൊക്കെ ഗോപിക ഉറക്കത്തിലായിരുന്നു, നടിമാരുടെ കല്യാണ മേക്കപ്പ് വിശേഷങ്ങള്‍ പങ്കുവെച്ച് അഭിലാഷ്

ഷംനയുടെ മകനെ കണ്ടപ്പോള്‍ താന്‍ ആ കുഞ്ഞിന്റെ കാലെടുത്ത് തലയില്‍ വെച്ചു. ഒരു പുരുഷന്‍ തന്റെ ജീവിതത്തില്‍ മൂന്ന് സ്ത്രീകളെ കാണും, അമ്മ സഹോദരി, ഭാര്യ. പിന്നെ മകളും. അതിനപ്പുരം ഒരു മനുഷ്യസ്ത്രീ വരുമെന്നും അവര്‍ നമുക്ക് അത്രത്തോളം സ്‌നേഹം തരുമെന്നും തനിക്ക് ഷംന അത്രത്തോളം സ്‌നേഹം തന്നിട്ടുണ്ടെന്നും മിഷ്‌കിന്‍ പറയുന്നു.

അതുകൊണ്ടാണ് അടുത്ത ജന്മത്തില്‍ അവരുടെ വയറ്റില്‍ ജനിക്കണമെന്ന് തോന്നുന്നത്. ഷംനയുടെ കല്യാണമായെന്ന് കേട്ടപ്പോള്‍ ദേഷ്യം വന്നിരുന്നുവെന്നും കാരണം അവര്‍ എത്ര വലിയ നടിയാണെന്നും ഇനിയും കുറേ വര്‍ഷം അഭിനയിച്ചുകൂടെയെന്നും മിഷ്‌കിന്‍ പറയുന്നു.

Advertisement