Home Entertainment Celebrities

ക്രിസ്തുമസ് ദിനത്തില്‍ പുതിയ ഒരാളായി എത്തി റബേക്ക, ഞെട്ടി ആരാധകര്‍, വീഡിയോ വൈറല്‍

246

മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് റെബേക്ക സന്തോഷ്. കസ്തൂരി മാന്‍ എന്ന പ്രേക്ഷക പ്രിയ സീരിയലിലൂടെയാണ് റബേക്ക സീരിയല്‍ പ്രേമികള്‍ക്ക് മുന്നിലെത്തിയത്.

Advertisements

ഈ പരമ്പരയില്‍ കാവ്യ എന്ന കഥാപാത്രത്തെയായിരുന്നു റെബേക്ക അവതരിപ്പിച്ചത്. റേറ്റിംഗില്‍ മുന്നില്‍ ആയിരുന്ന കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ റെബേക്കയെ മലയാളികള്‍ ഹൃദയത്തിലേറ്റി. ഒരു പെണ്‍പോരാട്ടത്തിന്റെ കഥ പറയുന്ന പരമ്പര ആയിരുന്നു കസ്തൂരിമാന്‍.

Also Read: തട്ടിപ്പിന്റെ പുതിയ വശങ്ങൾ തുറന്ന് പറഞ്ഞ് ഗായിക ചിന്മയി; മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് സന്ദേശങ്ങൾ വരുന്നു

ഇതില്‍ റെബേക്കയുടെ നായകനായി അഭിനയിച്ചത് നടന്‍ ശ്രീറാം രാമചന്ദ്രനാണ്. കളിവീട് എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. തന്റെ എല്ലാ വിശേഷങ്ങളും ഇന്‍സ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയും താരം അറിയിക്കാറുണ്ട്. ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങളും പങ്ക് വയ്ക്കാറുണ്ട് താരം.

ഭര്‍ത്താവുമൊത്തുള്ള നല്ല നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം നടി പങ്കുവെച്ചിരുന്നു. ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഇത് സ്വീകരിച്ചത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് താരവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. റബേക്കയുടെ പുതിയ മാറ്റമായിരുന്നു ഇതിന് കാരണം.

Also Read: ഒരിക്കൽ തന്റെ ജീവിത സഖി ആകാൻ കാത്തിരുന്നവളെ വർഷങ്ങൾക്ക് ശേഷം ചേർത്ത് ചുംബിച്ച് സൽമാൻഖാൻ, തന്റെ 57 ആം ജന്മദിനം ആഘോഷമാക്കി താരം

ക്രിസ്തുമസ് ദിനത്തില്‍ ക്രിസ്മസ് പാപ്പയായി എത്തിയിരിക്കുകയാണ് റബേക്ക. സാന്റായുടെ വേഷത്തിലെത്തിയ റബേക്ക പാട്ടിന് ചുവടുവെക്കുകയും ആളുകള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.

Advertisement