അങ്ങനെ നോക്കുമ്പോള്‍ മനസിലാകും; ഐശ്വര്യ ലക്ഷ്മി പ്രണയത്തിലെന്ന് വെളിപ്പെടുത്തി വിഷ്ണു വിശാല്‍

727

ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഡോക്ടർ കൂടിയായ ഐശ്വര്യ ലക്ഷ്മി സിനിമാ രംഗത്തേക്ക് അരങ്ങേറിയത്.

പിന്നീട് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന സിനിമയിലെ അപ്പുവെന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ മനം കവരുക ആയിരുന്നു നടി. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലേക്കും ചേക്കേറിയ നടിക്ക് കൈനിറയെ അവസങ്ങൾ ആണിപ്പോൾ ഉള്ളത്. ഇപ്പോള്‍ നിര്‍മ്മാതാവായും ശോഭിക്കുകയാണ് താരം. എംബിബിഎസ് വിജയിച്ച താരം മോഡലിംഗും സിനിമാ അഭിനയവും കരിയറായി തെരഞ്ഞെടുക്കുകയായിരുന്നു.

Advertisements

ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തമിഴ് നടന്‍ വിഷ്ണു വിശാല്‍. ഐശ്വര്യ പ്രണയത്തിലാണെന്ന് തനിക്ക് സംശയം തോന്നിയത് താരത്തിന്റെ ഫോണ്‍ ഉപയോഗം കണ്ടിട്ടാണെന്ന് വിഷ്ണു വിശാല്‍ പറയുന്നു.

പുതിയതായി ഐശ്വര്യ ലക്ഷ്മിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രമായ ‘ഗാട്ട കുസ്തി’ എന്ന ചിത്രത്തില്‍ നായകനായി വിശാല്‍ ആണ് എത്തുന്നത്. ഈ സിനിമയുടെ പ്രമോഷനിടെയാണ് വിഷ്ണു വിശാല്‍ സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഐശ്വര്യയുടെ ഫോണ്‍ ഉപയോഗത്തെ തമാശ രൂപത്തില്‍ അവതരിപ്പിച്ചത്.

ALSO READ- ആദ്യം ശരീരത്തിലേക്ക് ഇഴഞ്ഞ ആ കൈകൾ പെട്ടെന്ന് എന്റെ ടീ ഷർട്ടിന്റെ അകത്തേക്ക് കയറ്റി, അച്ഛൻ ആണെന്ന് കരുതി പക്ഷേ, ആൻഡ്രിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഒരു ഷോട്ട് എടുത്തുകഴിഞ്ഞാല്‍ ഐശ്വര്യ ലക്ഷ്മി ആദ്യം ഓടുന്നത് ഫോണ്‍ നോക്കാനാണ്. പ്രണയമുള്ള അല്ലെങ്കില്‍ ആരില്‍ നിന്നോ എന്തോ പ്രതീക്ഷിച്ച് നില്‍ക്കുന്നവര്‍ മാത്രമാണ് അത്തരത്തില്‍ ഷോട്ട് കഴിഞ്ഞാലുടന്‍ ഫോണ്‍ നോക്കാന്‍ പോവുകയുള്ളൂവെന്ന് വിഷ്ണു വിശാല്‍ പറയുന്നു.

തനിക്ക് ഇതൊക്കെ അറിയാമെന്നും തനിക്ക് ഭാര്യയുള്ളത് കൊണ്ട് ഇത്തരത്തില്‍ ഭാര്യയോട് സംസാരിക്കാനായി ഫോണ്‍ അധികമായി ഉപയോഗിക്കാറുണ്ടെന്നാണ് വിശാല്‍ പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഐശ്വര്യ ലക്ഷ്മി റിലേഷന്‍ഷിപ്പിലാണ് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്. ഐശ്വര്യയെ നിരീക്ഷിച്ചപ്പോള്‍ തനിക്ക് മനസിലായതും അതാണെന്നും താരം പറയുന്നു.

ALSO READ-4കെ ദൃശ്യ മികവിൽ തോമാച്ചന്റെ സ്ഫടികം വീണ്ടും വരുന്നു, റീ റിലീസ് തീയതി പുറത്തുവിട്ടു, അപ്പോൾ എങ്ങനാ ഉറപ്പിക്കാവോ എന്ന് ലാലേട്ടൻ, ആവേശ കമന്റുകളുമായി ആരാധകർ

കൂടാതെ നിങ്ങള്‍ക്കിത് വേണമെങ്കില്‍ ഗോസിപ്പായും എടുക്കാം എന്നാണ് വിഷ്ണു പറയുന്നത്. ഗാട്ട കുസ്തിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സംസാരിച്ചത്. അതേസമയം വിഷ്ണു വിശാലിന്റെ വാക്കുകള്‍ കേട്ട് ചിരിയോടെ ഇരിക്കുക മാത്രമാണ് ഐശ്വര്യ ചെയ്തത്.

ചെല്ല അയ്യാവു രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഗാട്ട കുസ്തി സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. കരുണാസ്, ഗജ്രാജ്, ശ്രീജ ര വി, ഹരീഷ് പേരടി, റെഡിന്‍ കിംഗ്സ്ലി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍

Advertisement