ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിൽ സന്തോഷം! നാട്ടുകാരനായ നിങ്ങൾക്ക് രണ്ടാംസ്ഥാനം കിട്ടിയപ്പോൾ സന്തോഷിച്ചു; നല്ല വാക്കിന് നന്ദി പറഞ്ഞ് ചേർത്ത് പിടിച്ച് അനീഷ് രവി

261

ആറ്റിങ്ങലാണോ വീട്? ഈ ഡയലോഗ് പറഞ്ഞ് മലയാളികളെ വീഴ്ത്തിയ താരമാണ് നടൻ ആസിഫ് അലി. സാൾട്ട് ആന്റ് പെപ്പർ സിനിമയിലെ ഈ ഡയലോഗിലൂടെ ഹൃദയം കവർന്ന താരം ഇന്ന് മലയാള സിനിമയിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ്. ഇപ്പോഴിതാ ഈ ഡയലോഗ് പറഞ്ഞ് ആറ്റിങ്ങലിനെ വേറെ ലെവലിലെത്തിച്ച താരം ആറ്റിങ്ങലിലെ ഒരു വസ്ത്രാലയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയും താരമായിരിക്കുകയാണ്.

ഈ ഉദ്ഘാടന ചടങ്ങിൽ ആസിഫ് അലിക്കൊപ്പം പങ്കെടുത്തതിന്റെ വിശേഷങ്ങൾ പങ്കിടുകയാണ് നടൻ കൂടിയായ അവതാരകൻ അനീഷ് രവി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം വിശേഷങ്ങൾ പങ്കിട്ടത്. കൂടാതെ ഈ വസ്ത്രാലയത്തിന്റെ ഉടമയെ കുറിച്ചും താരം പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.

Advertisements


അനീഷ് രവിയുടെ വാക്കുകൾ ഇങ്ങനെ: മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലി എത്തുമ്പോ നഗരം ജനത്തിരക്ക് കൊണ്ട് മഹാസാഗരമായി മാറുകയായിരുന്നു. പൊരി വെയിലത്ത് തന്നെ കാണാൻ തടിച്ചു കൂടിയ പ്രിയപ്പെട്ടവരെ അല്പം പോലും നിരാശരാക്കാതെ അവർക്കൊപ്പം നൃത്തം ചെയ്തും ഫോട്ടോ എടുത്തും കുശലം പറഞ്ഞും ആസിഫ് അലി എന്ന വിനയമുള്ള കലാകാരൻ വീണ്ടും ആറ്റിങ്ങൽകാരനായി മാറുകയായിരുന്നു. പ്രിയപ്പെട്ട നാട്ടുകാരുടെ ആവേശത്തിന് ഊർജം പകരാൻ ഞാനുമുണ്ടായിരുന്നു ഏറെ അഭിമാനത്തോടെ, നാട്ടിൽ നടക്കുന്ന ഈ ചടങ്ങിൽ തന്റെ നാട്ടുകാരനായ കലാകാരൻ ഉറപ്പായും ഉണ്ടാകണമെന്ന് ശങ്കരൻകുട്ടി ചേട്ടൻ വാശി പിടിച്ചു എന്ന്
ALSO READ- എനിക്ക് എന്താ തലക്ക് വെളിവില്ലേ? പൊളിറ്റിക്കൽ കറക്ട്‌നെസ്സ് നോക്കി കുടുംബത്തിൽ ജീവിക്കാൻ പറ്റുമോ? വിമർശകർ കുടുംബം കലക്കികളെന്ന് അഖിൽ

അളിയൻസ് ഷൂട്ട് നടക്കുകയായിരുന്നു. അവിടന്ന് രാജേഷിന്റെ ( തലച്ചിറ )അനുവാദം വാങ്ങി രാവിലെ ആറ്റിങ്ങലേയ്ക്ക് തിരിച്ചു. ഷോ നയിക്കാനായി വേദിയിൽ ഞാനും മിടുക്കിയായ ആർ ജെ അഞ്ജലിയും. നാടിനെക്കുറിച്ചും നാട്ടുകാരുടെ സ്‌നേഹത്തെക്കുറിച്ചുമൊക്കെ ഞങ്ങൾ പ്രിയ പ്രേക്ഷകരോട് സംവദിയ്ക്കുമ്പോ ഒരു കാര്യം കൂടി ഉറക്കെ പറയണമെന്ന് എനിക്ക് തോന്നി.

അത് മറ്റൊന്നുമായിരുന്നില്ല, കുറച്ചു നാളുകൾക്ക് മുന്നേ നടന്ന സംഭവമാണ്. റെഡ് എഫ്എമ്മിന്റെ മറ്റൊരു പ്രോഗ്രാമിന് എറണാകുളം ഹയാത്തിൽ ഞാനും ഷംനാദും കൂടി പോയത്.

ഒരുപാടു നാളുകൾക്ക് ശേഷം ശങ്കരൻ കുട്ടി ചേട്ടനെ അന്ന് അവിടെ വച്ചാണ് ഞാൻ കാണുന്നത്. അല്പ നേരത്ത കുശലാന്വേഷണങ്ങൾക്കിടയിൽ ശങ്കരൻകുട്ടി ചേട്ടൻ കൂട്ടിച്ചേർത്തു. മുൻപ് ഏഷ്യാനെറ്റ് നടത്തിയ സുന്ദരി നീയും സുന്ദരൻ ഞാനും എന്ന റിയാലിറ്റി ഷോയിൽ സത്യത്തിൽ നിങ്ങൾക്കായിരിന്നു ഒന്നാം സ്ഥാനം കിട്ടേണ്ടിയിരുന്നത്. പക്ഷെ നിങ്ങൾ രണ്ടാം സ്ഥാനത്തേയ്ക്ക് വന്നപ്പോ ഏറെ സന്തോഷിച്ചത് ഞാനായിരുന്നു.

ALSO READ- സിനിമയിൽ എനിക്ക് എതിരെ ഒരു ലോബി പ്രവർത്തിക്കുന്നു; സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടു; എന്നിട്ടും അവാർഡ് കിട്ടി: വെളിപ്പെടുത്തലുമായി എം ജയചന്ദ്രൻ

ഒരു നിമിഷം ഞാൻ വല്ലാതെ ആയി. അപ്പോഴേയ്ക്കും അദ്ദേഹം കാരണം പറഞ്ഞു തുടങ്ങിയിരുന്നു. എന്റെ സ്ഥാപനത്തിന്റെ പേരിലുള്ള സമ്മാനം എന്റെ നാട്ടുകാരന് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എന്ന്. രണ്ടാം സ്ഥാനം സ്‌പോൺസർ ചെയ്തിരുന്നത് അദ്ദേഹത്തിന്റെ സ്ഥാപനമായിരുന്നു.

അന്ന് ഫല പ്രഖ്യാപനം നടത്തിയപ്പോ തോന്നിയ സങ്കടം പച്ചയായ ഈ മനുഷ്യന്റെ സ്‌നേഹം നിറഞ്ഞ വാക്കുകൾ കേട്ടപ്പോ അലിഞ്ഞില്ലാതായി. സ്‌നേഹം അങ്ങനെയാണ്, അനുവാദമില്ലാതെ കടന്നു വരും. നമ്മൾ ചെയ്യുന്ന നന്മ നമ്മെ തേടിവരും. നന്മകൾ ചെയ്യാനും ഒപ്പമുള്ളവരെ ചേർത്ത് പിടിയ്ക്കാനുമൊക്കെ ഉള്ള ശങ്കരൻ കുട്ടി ചേട്ടന്റെ നല്ല മനസ്സിനെ പ്രശംസിക്കാതെ കടന്നുപോകുന്നതെങ്ങിനെയാണെന്നുമായിരുന്നു അനീഷ് കുറിച്ചത്.

Advertisement