മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം ഉണ്ടാക്കിയ തൃഷ; ബെയിൽവാൻ രംഗനാഥന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചെയ്യാറു ബാലു പറഞ്ഞതും തൃഷയെ കുറിച്ചോ; സംശയവുമായി ആരാധകർ

81

തെന്നിന്ത്യയിലെ താരറാണിയാണ് തൃഷ കൃഷ്ണൻ. സഹനടിയായി വന്ന് പിന്നീട് തന്റെ കരിയർ ഗ്രാഫ് ഉയർത്തിയ മറ്റൊരു നടി തെന്നിന്ത്യയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ എല്ലാം തൃഷക്ക് വൻ ആരാധകരാണുള്ളത്. 1999ലാണ് തൃഷ തന്റെ സിനിമാഭിനയം തുടങ്ങുന്നത്. നായികയുടെ സുഹൃത്തായിട്ടായിരുന്നു ആദ്യം വെള്ളിത്തിരയിലെത്തിയത്.

തൃഷ നായികയായി വെള്ളിത്തിരയിലെത്തിയ ആദ്യ സിനിമയായിരുന്നു മൗനം പേസിയദേ. തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും തൃഷയെ തേടിയെത്തി. കരിയറിൽ ഉയർച്ചയിലേക്ക് പോകുമ്പോളൊക്കെയും തൃഷ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചുക്കൊണ്ടെ ഇരുന്നു. തൃഷയുടെ വിവാഹവും, പ്രണയവും എല്ലാം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. ഇതിനിടയിലാണ് തൃഷ മദ്യപാനിയാണെന്ന തരത്തിൽ വാർത്തകൾ വന്നത്. ഇപ്പോഴിതാ മദ്യപാനിയായ നായികയെ കുറിച്ച് ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Advertisements

Also Read
ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിൽ സന്തോഷം! നാട്ടുകാരനായ നിങ്ങൾക്ക് രണ്ടാംസ്ഥാനം കിട്ടിയപ്പോൾ സന്തോഷിച്ചു; നല്ല വാക്കിന് നന്ദി പറഞ്ഞ് ചേർത്ത് പിടിച്ച് അനീഷ് രവി

അതിനിടയിൽ തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം വെച്ചിട്ടുണ്ടെന്ന് ബെയിൽവാൻ രംഗനാഥനും പറഞ്ഞിരുന്നു. ഇപ്പോഴിതാ ചെയ്യാറു ബാലു പറഞ്ഞ നടി തൃഷയാണോ എന്ന് ചോദിച്ചുക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ആരാധകരിപ്പോൾ. ചെയ്യാറു ബാലുവിന്റെ വാക്കുകൾ ഇങ്ങനെ; ഒരു സിനിമയിൽ അഭിനയിക്കവേ അടുത്തൊന്നും മദ്യം കിട്ടാഞ്ഞിട്ട് ഒരു നടി ആളെ വിട്ട് മദ്യം വാങ്ങി കുടിച്ചു.

തമിഴിലെ ഒരു മുൻനിര നായകനും മുൻനിര നായികയും അഭിനയിക്കുന്ന സിനിമയായിരുന്നു അത്.സൈതാപ്പേട്ടയിലെ ഒരു ചേരി പ്രദേശത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. അന്ന് എലൈറ്റ് ഷോപ്പുകൾ ഒന്നും അവിടെ ഇല്ലായിരുന്നു. ബർമാ ബസാറിൽ നിന്ന് ആരോ നടിക്ക് മദ്യം വാങ്ങി നൽകി. അവർ അത് ഒരു കുപ്പിയിലേക്ക് മാറ്റി കുടിച്ചു എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്.

Also Read
എനിക്ക് എന്താ തലക്ക് വെളിവില്ലേ? പൊളിറ്റിക്കൽ കറക്ട്‌നെസ്സ് നോക്കി കുടുംബത്തിൽ ജീവിക്കാൻ പറ്റുമോ? വിമർശകർ കുടുംബം കലക്കികളെന്ന് അഖിൽ

അതേസമയം ആറ് സിനിമകളാണ് സൈതാപ്പേട്ടയിൽ ചിത്രീകരിച്ചിട്ടുള്ളത്. അന്നത്തെ മുൻനിര നടിയായിരുന്നു തൃഷ. ആ ഒരു സമയം എടുത്തുനോക്കുക.യാണെങ്കിൽ ചെയ്യാറു ബാലു പറഞ്ഞ നടി തൃഷ ആയിരിക്കും എന്നാണ് ആരാധകർ പറഞ്ഞത്. ഇതിന് ബലമേകുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു ബെയിൽവാൻ രംഗനാഥനും നല്കിയത്. പൊന്നിയൻ സെൽവന്റെ വിജയത്തിന് ശേഷം വിജയ് നായകനാകുന്ന ലിയോയിൽ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് താരമിപ്പോൾ

Advertisement