ജീവ മടിയനാണ്; അതൊക്കെ പറഞ്ഞ് ഞാൻ വഴക്കിടാറുണ്ട്; മാല കാണിക്കാൻ മൂന്ന് ബട്ടൺ വരെ തുറന്നിടുമ്പോൾ അത്ര വേണ്ടെന്ന് ഞാൻ പറയും: അപർണ

222

മലയാളം മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപർണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്.

തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറിൽ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയിൽ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപർണയും അവതാരകരായി എത്തുന്ന മിസ്റ്റർ ആന്റ് മിസിസ് എന്ന ഷോയും സൂപ്പർ ഹിറ്റായി മുന്നേറുകയാണ്.

Advertisements

ജീവയുടെ ഭാര്യയായ അപർണ്ണ എയർഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപർണ്ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ. അപർണയും ജീവയും യൂട്യൂബിലും സജീവമായിരുന്നു. ഇടയ്ക്ക് അവർ ചാനൽ നിർത്തുകയും ചെയ്തിരുന്നു.

ALSO READ- 12 കോടി മുടക്കിയത് പടത്തിൽ കാണില്ല; അതൊക്കെ ചിലരുടെ വീടുകളിലേക്ക് ആയിരിക്കും പോയത്; ഇൻഡസ്ട്രിക്ക് അനുസരിച്ച് പ്രതിഫലം വാങ്ങണം: സാന്ദ്ര തോമസ്

ഇപ്പോഴിതാ, സോഷ്യൽമീഡിയ ഇല്ലാത്ത അവസ്ഥയെക്കുറിച്ച് താൻ ചിന്തിക്കാറുണ്ട്. അതില്ലാതെയും ജീവിക്കണ്ടേ എന്നായിരുന്നു അപർണ പറയുന്നത്. റെഡ് എഫ്്എമ്മിനോടായിരുന്നു അപർണ വിശേഷങ്ങൾ പങ്കുവെച്ചത്.

താൻ നാല് വർഷം കാബിൻ ക്രൂ ആയി ജോലി ചെയ്തിരുന്നു. അതിൽ നിന്നൊരു മാറ്റം വേണമെന്ന് ആഗ്രഹിച്ചാണ് കൊച്ചിയിലേക്ക് വന്നത്. അപ്പോൾ എന്തെങ്കിലുമൊരു ജോലി വേണമല്ലോ, പുതിയൊരു കോഴ്സ് എടുത്ത് പഠിച്ച് ജോലി നേടുന്നതൊന്നും എളുപ്പമല്ലായിരുന്നു. അതിനൊരു താൽപര്യമുണ്ടായിരുന്നില്ല. ആങ്കറിംഗാണ് അറിയാവുന്ന മറ്റൊരു പണി. അങ്ങനെയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇൻസ്റ്റഗ്രാം ഈ രീതിയിൽ വളരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല. സോഷ്യൽമീഡിയയിൽ ആക്ടീവാകാമെന്ന് തീരുമാനിച്ചത് തെറ്റായി എനിക്കിപ്പോഴും തോന്നുന്നില്ലെന്നും അപർണ പറഞ്ഞു.

ALSO READ- അത്രയും ആത്മാർത്ഥതയോട് കൂടി എന്റെ കൈ പിടിച്ച് അഭിനന്ദിച്ചത് എനിക്ക് വലിയ ഒരു അനുഗ്രഹമായിരുന്നു; മമ്മൂട്ടിയെ കുറിച്ച് വിനീത്

തനിക്കും ജീവയ്ക്കും മോഡേൺ ഡ്രസും ബാഗും ഷൂവും സൺ ഗ്ലാസും മേടിക്കാൻ ഇഷ്ടമാണ്. ജീവയ്ക്ക് മാലയിൽ ഒരു ക്രേസ് തുടങ്ങിയിട്ടുണ്ട്. മാല കാണിക്കാൻ വേണ്ടി മൂന്ന് ബട്ടൺ ഒക്കെ തുറന്നിടാറുണ്ട്. അത്രയും തുറന്നിടണ്ട, താൻ മാത്രം കണ്ടാൽ മതി അതെന്നാണ് അപ്പോൾ പറയുന്നതെന്നും അപർണ വെളിപ്പെടുത്തി.

‘ഞങ്ങളൊന്നിച്ചാണ് ഷോപ്പിംഗിന് പോവാറുള്ളത്. ഒരേസമയം ലേഡീസ് സെക്ഷനിലും ജെൻസ് സെക്ഷനിലും പോവും. sഫാട്ടോ എടുത്ത് പരസ്പരം അയയ്ക്കും. അല്ലെങ്കിൽ ഒരാൾ പോസ്റ്റാവും. രണ്ടാളും പോയി ഫോട്ടോ എടുത്ത് ഒന്നിച്ച് ബിൽ കൊടുത്ത് സന്തോഷത്തോടെ സാധനം മേടിച്ച് വരും’- എന്നാണ് അപർണ വെളിപ്പെടുത്തുന്നത്..

ജീവ ഭയങ്കര മടിയനാണ്. വർക്കുള്ള ദിവസം ഫുൾ ആക്ടീവാണ്. വർക്ക് ഇല്ലാത്ത ദിവസം എഴുന്നേൽക്കാനും മടിയാണ്. ടിവിയൊക്കെ കണ്ട്, പതുക്കെ ഫുഡൊക്കെ കഴിച്ച് അങ്ങനെ ഇരിക്കും. അത്രയും മടിയനാണ്. അതൊക്കെ പറഞ്ഞ് വഴക്കിടാറുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.

അതേസമയം, താൻ, കാർ വൃത്തികേടാക്കിയാൽ തന്നെ കൊ ന്ന് കളയും. ഞാനാണോ കാറാണോ വലുതെന്ന് ചോദിച്ചാൽ മറുപടി കിട്ടാൻ പാടാണെന്നും ജീവയെ കുറിച്ച് അപർണ പറയുന്നു.

Advertisement