കൂടെ പഠിക്കുന്ന ആൺകുട്ടികളോട് സംസാരിക്കാൻ പോലും പാടില്ല, എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടം ആ മൂന്ന് വർഷം; ശ്രദ്ധയെ ഓർത്ത് അർച്ചന കവി

375

ലാൽ ജോസ് എംടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് അർച്ചന കവി. പിന്നീട് ഒരു പിടി സിനിമകളിൽ വേഷമിട്ടെങ്കിലും നായികയായി നടിക്ക് അധികം തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.

സഹനടിയായും നായികയായും ഒക്കെ വേഷമിട്ട താരം പിന്നീട് സിനിമയിൽ നിന്നും ഇടവേള എടിത്തിരുന്നു. വിവാഹത്തോടെയാണ് നടി അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തത്. പിന്നീട് വിവാഹമോചനത്തിന് പിന്നാലെ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമായി മിനിസ്‌ക്രീനിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു താരം. ഒരു സീരിയലിലൂടെ എത്തിയ താരം പിന്നീട് പാതിവഴിയിൽ ആ കഥാപാത്രത്തെ ഉപേക്ഷിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ, സോഷ്യൽമീഡിയയിൽ സജീവമായ താരം, അമൽ ജ്യോതി കോളേജിൽ അധ്യാപകരുടെ ഹരാ സ് മെന്റ് കാരണം ശ്രദ്ധയെന്ന എന്ന വിദ്യാർത്ഥി ജീവ നൊ ടു ക്കിയ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ്. അധ്യാപകരുടെ മാ ന സിക പീ ഡ ന ങ്ങളാണ് പെൺകുട്ടിയെ കൊണ്ട് കടുംകൈ ചെയ്യിച്ചിരിക്കുന്നത് എന്നാണ് സഹപാഠികൾ പറയുന്നത്. അവർ പ്ര തി ഷേധത്തിലുമാണ്.

ALSO READ- പേളിയും ഞാനും തമ്മിൽ ലവ്-ഹേറ്റ് റിലേഷൻഷിപ്പിലാണ്; നിലയെ കാണാനായി ഫോൺ വിളിച്ചപ്പോൾ ബ്ലോക്ക് ആക്കിയവളാണ് പേളി: ഗോവിന്ദ് പദ്മസൂര്യ

ഈ സാഹചര്യത്തിലാണ് ശ്രദ്ധയ്ക്ക് ഉണ്ടായതുപോലെ തനിയ്ക്കും ഇത്തരം മോ ശ മായ അനുഭവങ്ങൾ കേരളത്തിലെ കോളേജിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അർച്ചന വെളിപ്പെടുത്തിയത്.

തന്റെ ജീവിതത്തിൽ 16- 17 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കാര്യം പറഞ്ഞാണ് അർച്ചന കവി വിഷയത്തിൽ പ്ര തി കരിക്കുന്നത്. ഇത് തീർത്തും പേഴ്സണലായ കാര്യമാണ് എന്നും, ഇനിയും കേരളത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്ന് അറിയുമ്പോൾ പറയാതെ നിവൃത്തിയില്ല എന്നും അർച്ചന പറയുന്നു.

കോളേജ് പ്രൊഫസർമാരെ വ്യക്തിഗത ഇടം, ലിംഗസമത്വം, മാനസികാരോഗ്യം, അടിസ്ഥാന മാനവികത എന്നിവയെക്കുറിച്ച് ബോധവത്കരിക്കേണ്ട സമയമാണിതെന്നും താരം പറയുന്നു.

പ്ലസ് ടു കഴിഞ്ഞപ്പോൾ മാർക്ക് കുറച്ച് കുറവായതിനാൽ താൻ നി കേരളത്തിൽ പഠിക്കട്ടെ എന്ന് അച്ഛനും അമ്മയും തീരുമാനിച്ചു. അങ്ങിനെയാണ് താൻ ഇവിടെ എത്തുന്നത്. തനിക്ക് ഇപ്പോഴും പറയാൻ സാധിയ്ക്കും തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടം ആ മൂന്ന് വർഷമായിരുന്നെന്ന് അർച്ചന പറയുന്നു.
ALSO READ- സുധിയെ അവസാനമായി കാണാനെത്തി സുരേഷ് ഗോപി; വിങ്ങിപ്പൊട്ടി കണ്ടു നിന്നവർ; നോവായി സഹതാരങ്ങളുടെ പൊട്ടിക്കരച്ചിൽ

”ഇത്രയും മോശമായി ചിന്തിയ്ക്കുകയും സദാചാരപരമായി പെരുമാറുകയും ചെയ്യുന്ന അധ്യാപകരാണോ കേരളത്തിലുള്ളത് എന്ന് ചിന്തിച്ചുപോയി. എങ്ങിനെയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ടീച്ചേഴ്സിന് എല്ലാം എങ്ങിനെ പെരുമാറാൻ പറ്റുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല.”- അർച്ചന കുറ്റപ്പെടുത്തുന്നു.

താൻ അനുഭവിച്ച കാര്യങ്ങളും താരം വിശദീകരിക്കുന്നുണ്ട്. കൂടെ പഠിയ്ക്കുന്ന സഹപാഠികളായ ആൺകുട്ടികളോട് സംസാരിക്കാൻ പാടില്ല, മിണ്ടാൻ പാടില്ല. എന്തിനേറെ അവരുടെ സൈക്കിൾ നിർത്തിയിടുന്ന അടുത്ത് നമ്മുടെ സൈക്കിൾ കൊണ്ടു പോയി നിർത്തിയിടാൻ പോലും പാടില്ല. അങ്ങിനെ മൂന്ന് മൂന്നര വർഷക്കാലം നമ്മളെ പൂർണമായും ആ രീതിയിൽ പഠിപ്പിച്ച് പുറത്തേക്ക് വിട്ടാൽ എങ്ങിനെയാണ് പെരുമാറാൻ പഠിക്കുന്നത്. പുസ്തകത്തിൽ ഉള്ളത് മാത്രമാണ് പഠനം, പെരുമാറാനും ഇടപഴകാനും പഠിക്കേണ്ടേ. പഠന ശേഷം ഒരു ജോലി കിട്ടിയാൽ നമ്മുടെ ആൺ സഹപ്രവർത്തകരോടും ബോസ്സിനോടും ഒക്കെ എങ്ങിനെ കോൺഫിഡൻസോടെ സംസാരിക്കാൻ സാധിയ്ക്കുമെന്നും അർച്ചന ചോദ്യം ചെയ്യുന്നു.

അതേസമയം, ഓപ്പോസിറ്റ് സെക്സിനോട് അട്രാക്ഷൻ തോന്നുന്നത് വളരെ നാച്വറലായി നടക്കുന്ന ഒരു സംഭവമാണ്. അതിനെ എങ്ങിനെ റസ്ട്രിക്ട് ചെയ്യാനായി സാധിയ്ക്കുമെന്ന് താരം ചോദ്യം ചെയ്യുന്നു.

അതിനെ എങ്ങിനെ ഡീൽ ചെയ്യാം എന്നാണ് പറഞ്ഞുകൊടുക്കേണ്ടതും പഠിപ്പിക്കേണ്ടതും. അല്ലാതെ എവിടെയും ഇല്ലാത്ത റൂളുകൾ കൊണ്ടുവരികയല്ല ചെയ്യേണ്ടത്. അതിനെതിരെ എല്ലാം പ്രതികരിക്കേണ്ട സമയം കഴിഞ്ഞു. ഇനിയെങ്കിലും ഇത് മാറണമെന്നും അർച്ചന കവി പറയുന്നു.

Advertisement