പേളിയും ഞാനും തമ്മിൽ ലവ്-ഹേറ്റ് റിലേഷൻഷിപ്പിലാണ്; നിലയെ കാണാനായി ഫോൺ വിളിച്ചപ്പോൾ ബ്ലോക്ക് ആക്കിയവളാണ് പേളി: ഗോവിന്ദ് പദ്മസൂര്യ

197

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് പേളി മാണി. അവതാരക, അഭിനേത്രി, മോട്ടിവേഷൻ സ്പീക്കർ, വ്‌ലോഗർ എന്നിങ്ങനെ പേളി കൈ വയ്ക്കാത്ത മേഖല അപൂർവ്വമാണ്. എല്ലായിടത്തും തന്റെ ബെസ്റ്റ് കൊടുക്കാൻ ശ്രമിക്കാറുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് പേളിയുടെ ജീവിതംമാറി മറിഞ്ഞത്.

ഈ ഷോയിലൂടൊയണ് ശ്രീനിഷ് പേളിയുടെ ജീവിതത്തിലേയ്ക്ക് എത്തുന്നത്. മലയാളി പ്രേക്ഷകർ ലൈവായി കണ്ട് ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. 2018 ൽ ആണ് ഇരുവരും വിവാഹിതരായി.

Advertisements

അതേസമയം, പേളി-ശ്രീനിഷ് ദമ്പതികളെ സ്‌നേഹിക്കുന്ന പോലെ തന്നെ ഒരു കാലത്ത് പേളി-ജിപി എന്ന ഗോവിദ് പദ്മസൂര്യ അവതാരക ജോഡികളെയും പ്രേക്ഷകർ സ്‌നേഹിച്ചിരുന്നു.

ALSO READ- സുധിയെ അവസാനമായി കാണാനെത്തി സുരേഷ് ഗോപി; വിങ്ങിപ്പൊട്ടി കണ്ടു നിന്നവർ; നോവായി സഹതാരങ്ങളുടെ പൊട്ടിക്കരച്ചിൽ

പേളിയും ജിപിയും അടുത്ത സുഹൃത്തുക്കളാണെന്നും പ്രേക്ഷകർക്ക് അറിയാം. ഇപ്പോഴിതാ,താനും പേളി മാണിയും ഒരു ലവ് ഹേറ്റ് റിലേഷൻഷിപ്പിലാണെന്ന് പറയുകയാണ് നടൻ കൂടിയായ ഗോവിന്ദ് പദ്മസൂര്യ. ഗർഭിണിയായ സമയത്ത് താൻ പേളിയെ പോയി കണ്ടില്ലെന്നതുകൊണ്ട് തന്നോടിപ്പോൾ പിണക്കത്തിലാണ് എന്നുമാണ് ജിപി പറയുന്നത്.

ALSO READ- സുധിയെ അവസാനമായി കാണാനെത്തി സുരേഷ് ഗോപി; വിങ്ങിപ്പൊട്ടി കണ്ടു നിന്നവർ; നോവായി സഹതാരങ്ങളുടെ പൊട്ടിക്കരച്ചിൽ

ഞാനും പേളി മാണിയും ഒരു ലവ് ഹേറ്റ് റിലേഷൻഷിപ്പിൽ പോയി കൊണ്ടിരിക്കുകയാണ്. അവളെന്നോട് ഇടക്കിടക്ക് പിണങ്ങാറുണ്ട്. പക്ഷേ ചിലപ്പോളെന്നോട് വളരെ സ്നേഹവുമാണെന്ന് ഇൻഡ്യ ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ജിപി പറഞ്ഞു.

ലേറ്റസ്റ്റ് പ്രശ്നം എന്താണെന്ന് വെച്ചാൽ അവൾ ഗർഭിണിയായ സമയത്ത് ഞാനവളെ പോയി കണ്ടില്ല എന്നതാണ്. നിലയെ (കാണാൻ വേണ്ടി പേളിയെ വിളിച്ച സമയത്തൊക്കെ അവളെന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരുന്നെന്നും ജിപി വെളിപ്പെടുത്തി.

ALSO READ-മോഹൻലാലും ശ്രീദേവിയും എആർ റഹ്‌മാനും ഒന്നിച്ച തന്റെ ആ സ്വപ്ന ചിത്രം നടക്കാതെ പോയതിന്റെ കാരണം ഫാസിൽ വെളിപ്പെടുത്തിയത്

പിന്നെയും ുറേ കഴിഞ്ഞപ്പോഴാണ് മനസിലായത് ഇവളെന്നോട് പിണങ്ങിയിരിക്കുകയാണെന്ന്. അങ്ങനെയുള്ള സംഭവങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ഇവളുടെ സ്റ്റുഡിയോ പോയി കണ്ടില്ല എന്നതായിരിക്കും ഇനി അടുത്ത പ്രശ്നമെന്നും ജിപി പറയുന്നു.

പേളിയുടെ പ്രശ്നമെന്താണെന്ന് വെച്ചാൽ പിണങ്ങിയാണിരിക്കുന്നതെന്ന് ഇവൾ മറന്നുപോവും. എന്നിട്ടെന്നെ വിളിച്ച് വളരെ നോർമലായിട്ട് കുറേ സംസാരിക്കും. കുറച്ച് കഴിയുമ്പോഴായിരിക്കും ഓർക്കുക ഞാനായിട്ട് പിണങ്ങിയിതാണ് എന്ന്. അവളുടെ മൈൻഡ് ഇടക്കിങ്ങനെ മാറിക്കൊണ്ടേയിരിക്കും. പേളിയെ നേരിട്ട് കണ്ടാൽ മാത്രമേ ഇപ്പോൾ ലവ് ആണോ ഹേറ്റ് ആണോയെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്നും ഗോവിന്ദ് പദ്മസൂര്യ പറഞ്ഞു.

മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അവതാരകരായി പേളി മാണിയും ഗോവിന്ദും പ്രേക്ഷകർക്ക് മുന്നിൽ ആദ്യമായി ഒരുമിച്ചെത്തിയത്. ഇരുവരും പ്രേതം സിനിമയിലും ഒരുമിച്ചെത്തിയിരുന്നു.

Advertisement