ഇത് നിങ്ങളുടെ ജീവിതമാണ്, ജീവിക്കുക മാത്രമാണ് ചോയ്സ്; രമേഷ് പിഷാരടിയുമായുള്ള ബന്ധം ഇല്ലാതാകാന്‍ അനുവദിക്കില്ലെന്ന് ആര്യ

618

മലയാളികളായ മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമര്‍ശനങ്ങളാണ് ലഭിച്ചത്.

തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങി നിരവധി സിനിമകളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

ബിഗ്‌ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും എല്ലാം തന്റെ ആരാധകര്‍ക്ക് ആയി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലെ ക്യു ആന്റ് എയിലൂടെ ആരാധകരോട് ആര്യ സംവദിച്ച കാര്യങ്ങളാണ് വൈറലാകുന്നത്. ബിഗ് ബോസ് സംബനിധച്ച ചോദ്യങ്ങള്‍ക്കും ആര്യ മറുപടി പറയുന്നുണ്ട്.

ALSO READ- ‘കൂടെ താമസിക്കാന്‍ വന്നതാണ്’; അന്ന് വിനു മോഹനെ തേടി ബാഗുമായി പെണ്‍കുട്ടി കയറി വന്ന അനുഭവം പങ്കിട്ട് അമ്മ ശോഭ മോഹന്‍

ബിഗ് ബോസിലേക്ക് പോകാന്‍ വീണ്ടുമൊരു അവസരം ലഭിച്ചാല്‍ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു മത്സരാര്‍ത്ഥി ആരായിരിക്കുമെന്ന ചോദ്യത്തിന് ആര്‍ജെ രഘു എന്ന് പറയുകയാണ് ആര്യ.ഇതിന് കാരണമായി താരം പറയുന്നത് ഗെയിമിനേക്കാള്‍ അത്യാവശ്യം മനസമാധാനം ആണ്. അതിനാല്‍ അവനൊപ്പമിരിക്കുന്നതാണ് നല്ലതെന്ന് ആര്യ വിശദീകരിക്കുന്നുണ്ട്.

കൂടാതെ, വിഷാദത്തെ എങ്ങനെ മറികടക്കാം എന്ന ചോദ്യത്തിനും ആര്യ മറുപടി നല്‍കുന്നു. ‘സമയമെടുക്കുക. എല്ലാം എടുത്ത് പുറത്തിടണം. കരയണമെങ്കില്‍ കരയുക. സംസാരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ സംസാരിക്കുക. സംഭവിച്ചതെല്ലാം നല്ലതിനാണെന്നും ഒരു ജീവിതം മുഴുവന്‍ മുന്നിലുണ്ടെന്നും ഓര്‍ക്കുക.’- എന്നാണ് ആര്യ പറയുന്നത്.

ALSO READ- ‘മൂന്ന് ദിവസം കഷ്ടപ്പെട്ടത് കട്ട് ചെയ്തു കളഞ്ഞു; ഷൂട്ട് ചെയ്യാതിരുന്നാല്‍ മതിയായിരുന്നു’; പുതിയ സിനിമയെ കുറിച്ച് വെളിപ്പെടുത്തി സുരേഷ് ഗോപി

കൂടാതെ വിഷാദം വന്നാല്‍ എല്ലാം ഉപേക്ഷിച്ച് കരുത്തോടെ തിരിച്ചു വരിക. വീഴ്ചയില്‍ നിന്നും സ്വയം ഉയര്‍ത്തിക്കൊണ്ടു വരിക. ഇത് നിങ്ങളുടെ ജീവിതമാണ്. ജീവിക്കുക മാത്രമാണ് ചോയ്സ്. അതിനാല്‍ എന്നും പുഞ്ചിരിയോടെ ഓര്‍ക്കാന്‍ സാധിക്കുന്നൊരു ജീവിതമാണെന്ന് ഉറപ്പ് വരുത്തുക. കുറ്റബോധങ്ങള്‍ വേണ്ടതില്ല. അതൊരു പാഠമായിരുന്നു. അത്രമാത്രം’-എന്നു താരം വിശദീകരിച്ച് പറയുന്നു.

ഇതിനിടെ, രമേഷ് പിഷാരടിയുമായി ഇപ്പോള്‍ കോണ്ടാകട് ഉണ്ടോ? എന്ന് ചോദിച്ച ഒരാളോട് തീര്‍ച്ചയായും ഉണ്ട്. ഈ ബന്ധം ഇല്ലാതാക്കാന്‍ ഞാന്‍ അനുവദിക്കില്ലന്നാണ് ആര്യ വിശദീകരിച്ചത്.

Advertisement