Home Entertainment Celebrities

‘കൂടെ താമസിക്കാന്‍ വന്നതാണ്’; അന്ന് വിനു മോഹനെ തേടി ബാഗുമായി പെണ്‍കുട്ടി കയറി വന്ന അനുഭവം പങ്കിട്ട് അമ്മ ശോഭ മോഹന്‍

1261

ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തില്‍ കൂടി മലയാളികള്‍ക്ക് സുപരിചിതനായി മാറിയ താരമാണ് വിനു മോഹന്‍. നായകനായും സഹനടനായും മറ്റും നിരവധി സിനിമകളിലാണ് താരം തിളങ്ങി നില്‍ക്കുന്നത്. കൊട്ടാരക്കര ശ്രീധരന്‍ മേനോന്റെ കൊച്ചുമകനും നടി ശോഭ മോഹന്റെ മകന്‍ കൂടിയാണ് താരം.

കുടുംബ സുഹൃത്തായ സിനിമ താരം വിദ്യയാണ് താരത്തിന്റെ ഭാര്യ. നീണ്ടനാളത്തെ പ്രണയത്തിന് ശേഷം വീട്ടുകാര്‍ ആലോചിച്ചു ഉറപ്പിച്ചതാണ് ഇരുവരുടെയും വിവാഹം. നിവേദ്യത്തിന് പുറമെ വിനുമോഹന്റെ ശ്രദ്ധേയമായ ചിത്രമാണ് പുലി മുരുകന്‍. നിവേദ്യം ഇറങ്ങിയ സമയത്ത് നിരവധി പെണ്‍കുട്ടികളുടെ ക്രഷായിരുന്നു വിനു മോഹന്‍.

Advertisements

ഇപ്പോഴിതാ വിനു മോഹന് നിവേദ്യം ഇറങ്ങിയ സമയത്ത് ഉണ്ടായിരുന്ന ആരാധകരെ കുറിച്ച് പറയുകയാണ് താരത്തിന്റെ അമ്മയും നടിയുമായ ശോഭ മോഹന്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭ കുടുംബത്തെ കുറിച്ച് സംസാരിച്ചത്.

ALSO READ- ‘മൂന്ന് ദിവസം കഷ്ടപ്പെട്ടത് കട്ട് ചെയ്തു കളഞ്ഞു; ഷൂട്ട് ചെയ്യാതിരുന്നാല്‍ മതിയായിരുന്നു’; പുതിയ സിനിമയെ കുറിച്ച് വെളിപ്പെടുത്തി സുരേഷ് ഗോപി

അന്ന് നിവേദ്യം സിനിമ ഇറങ്ങിയ സമയത്ത് വിനു മോഹനെ അന്വേഷിച്ച് ഒരു പെണ്‍കുട്ടി വിനുവിനൊപ്പം താമസിക്കാന്‍ വീട്ടില്‍ എത്തിയെന്നും ശോഭ മോഹന്‍ വെളിപ്പെടുത്തി.

ഒരിക്കല്‍ ഒരു ബാഗൊക്കെ തൂക്കി വിനുവിനെ അന്വേഷിച്ച് ചക്കന്‍കുളങ്ങരയിലെ ഞങ്ങളുടെ വീട്ടിലേക്ക് ഒരു പെണ്‍കുട്ടി ഓട്ടോയില്‍ എത്തി. അന്ന് എന്റെ ഭര്‍ത്താവുമുണ്ട്. അനുവും എന്റെ ഭര്‍ത്താവും മുറ്റത്ത് എന്തോ ജോലിയിലായിരുന്നു. വിനു മോഹന്റെ വീടില്ലേ എന്ന് ചോദിച്ചാണ ്‌പെണ്‍കുട്ടി വന്നത്.

ALSO READ-‘ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ക്ക് കുറച്ച് സ്വകാര്യത വേണം’; ശില്‍പ ഷെട്ടിയുമായി പിരിഞ്ഞെന്ന സൂചന നല്‍കി രാജ് കുന്ദ്ര; സിനിമാ പ്രമോഷനല്ലേ എന്ന് പരിഹസിച്ച് ചിലര്‍

‘അതെ’ എന്ന് പറഞ്ഞപ്പോള്‍മോഹനകൃഷ്ണനൊപ്പം താമസിക്കാന്‍ വന്നതാണെന്ന് പറയുകയായിരുന്നു ആ പെണ്‍കുട്ടി. പിന്നീട് വിനു മോഹന്റെ അച്ഛന്‍ ഒരു തരത്തില്‍ ഉപദേശിച്ച് ആ കുട്ടിയെ തിരികെ പറഞ്ഞു വിടുകയായിരുന്നു.

വിനു മോഹന്റെ മോഹനകൃഷ്ണനെന്ന കഥാപാത്രത്തിന് നിവേദ്യം സിനിമ ഇറങ്ങിയ സമയത്ത് നിരവധി ആരാധകരുണ്ടായിരുന്നു. ആ സമയത്ത് ഒരുപാട് പ്രേമലേഖനങ്ങള്‍ വിനുവിന് വരുമായിരുന്നു. ഞങ്ങളെല്ലാം കൂടി ഇരുന്നാണ് മറുപടി എഴുതി അയച്ചിരുന്നതെന്നും ശോഭ മോഹന്‍ പറഞ്ഞു.

Advertisement