മുടിയും താടിയും നീട്ടി ബാല; ആകെ മെലിഞ്ഞ് കോലം കെട്ടല്ലോ, എന്തെങ്കിലും അസുഖം ആണോ? ആശങ്കയോടെ ആരാധകര്‍

79

തമിഴ്, മലയാളം സിനിമകളില്‍ സജീവമായിട്ടുള്ള നടനും സംവിധായകനുമെല്ലാമാണ് നടന്‍ ബാല. 2003ല്‍ അന്‍പ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയം ആരംഭിച്ചത്. ശേഷം മൂന്ന് തമിഴ് സിനിമകള്‍ കൂടി ചെയ്ത് 2006ല്‍ മലയാളത്തിലേക്ക് കളഭം എന്ന സിനിമയിലൂടെ അരങ്ങേറി. ശേഷം തുടരെ തുടരെ നിരവധി മലയാള സിനിമകള്‍ ബാലയ്ക്ക് ലഭിച്ചു. കളഭം എന്ന സിനിമയിലൂടെ നടന്‍ ബാലയുടെ മലയാളത്തിലേക്കുള്ള ചുവടു വെപ്പ് അതി ഗംഭീരമായിരുന്നു.

മലയാളത്തിലെ ആദ്യത്തെ സിനിമയില്‍ തന്നെ നായക കഥാപാത്രം ചെയ്തത്തോടെ ബാലയുടെ അഭിനയ ജീവിതത്തിലെ രാശി തെളിഞ്ഞു. പിന്നീടങ്ങോട്ട് നിരവധി അവസരങ്ങള്‍ ബാലയെ തേടിയെത്തി. ബിഗ്ഗ് ബി, പുതിയ മുഖം, സാഗര്‍ ഏലിയാസ് ജാക്കി, കയം, എന്ന് നിന്റെ മൊയ്ദീന്‍, പുലിമുരുകന്‍, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ലൂസിഫര്‍, വേനല്‍മരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു. വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ബാല കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹിതനായത്. കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്.

Advertisements

ഡോക്ടറായ എലിസബത്ത് ബാലയുടെ കുടുംബസുഹൃത്ത് കൂടിയാണ്. ഇടവേള ബാബു, മുന്ന സൈമണ്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ബാല എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2010ല്‍ വിവാഹിതരായ ബാലയും അമൃതയും 2019ലാണ് വിവാഹമോചിതരായത്. വിവാഹത്തോടെ പിന്നണി ഗാനരംത്ത് നിന്നും മാറി നിന്ന അമൃത വളരെ കുറച്ച് നാളുകള്‍ മാത്രമാണ് ബാലയ്ക്ക് ഒപ്പം കഴിഞ്ഞത്. ബാലയുമായുള്ള വിവാഹ ജീവിതത്തില്‍ അമൃതയ്ക്ക് ഒരു മകളുണ്ട്.

ALSO READ- നാദിര്‍ഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മനസിലായെന്ന് ഈശോ കണ്ടതിന് പിന്നാലെ പിസി ജോര്‍ജ്; തിരുത്തിയ വലിയ മനസിന് നന്ദിയെന്ന് നാദിര്‍ഷ

ബാലയുടെ സൗന്ദര്യമാണ് അദ്ദേഹത്തിന് നിരവധി വേഷങ്ങള്‍ കിട്ടാന്‍ സഹായകരമായത്. സിനിമാ നിര്‍മാതാവ് കൂടിയായ ബാല ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. അതേസമയം, സ്വകാര്യ ജീവിതം വരെ സോഷ്യല്‍മീഡിയ ട്രോളാന്‍ തുടങ്ങിയതോടെഎന്നെ വെറുതെ വിടൂ എന്ന് പറഞ്ഞു പല വീഡിയോകളിലും ബാല പ്രത്യക്ഷപ്പെട്ടിരുന്നു.

ഈയിടെയാണ് താരത്തിന്റെ ഒരു പരാമര്‍ശം ചില ഗോസിപ്പുകള്‍ക്ക് കാരണമായിരുന്നു. താന്‍ ഇപ്പോള്‍ അമ്മയുടെ കൂടെ ആണെന്നും പണത്തെക്കാളും പ്രശസ്തിയെക്കാളും ബന്ധങ്ങള്‍ക്കാണ് സ്ഥാനം എന്നും പറഞ്ഞിരുന്നു. ഇത് വളച്ചൊടിച്ചു താരം എലിസബത്തുമായി വേര്‍പിരിഞ്ഞു എന്ന നിഗമനത്തിലേക്ക് പലരുമെത്തി.

ALSO READ- ഈ താരങ്ങള്‍ക്ക് എല്ലാം അമ്പലം പണിതത് ഒരാളാണ് അല്ലേ? താരങ്ങളുടെ പേരില്‍ വിശേഷാല്‍ പൂജകളും അന്നദാനവും നടത്തുന്ന മുനിയാണ്ടിയെ തേടി സോഷ്യല്‍മീഡിയ

അതേസമയം, ഒരു റിയാലിറ്റി ഷോയില്‍ നടന്‍ ടിനി ടോം ബാലയെ ട്രോളിക്കൊണ്ട് ഒരു കഥ പറഞ്ഞതും താരത്തിന് തലവേദനയായിരുന്നു. ട്രോളികളില്‍ നിറഞ്ഞ ടിനിടോം- രമേഷ് പിഷാരടി കോമഡിക്ക് പിന്നാലെ ഇപ്പോഴിതാ വീണ്ടും സോഷ്യല്‍മീഡിയയില്‍ മറ്റൊരു സൈബര്‍ ആക്രമണം കൂടി താരത്തിന് നേരെ ഉണ്ടായിരിക്കുകയാണ്. മുടിയും താടിയും നീട്ടി വളര്‍ത്തിയ ബാലയുടെ ലുക്കാണ് പുതിയ ചര്‍ച്ചാ വിഷയം.

‘ബാലയ്ക്ക് ഈ ലുക്ക് ഒട്ടും ചേരുന്നില്ല. ആകെ മെലിഞ്ഞ് കോലം കെട്ടു, ഇതെന്തുപറ്റിയതാ, എന്തെങ്കിലും അസുഖം ആണോ അല്ലെങ്കില്‍ മനസ്സില്‍ എന്തെങ്കിലും വിഷമമുണ്ടോ’ എന്നൊക്കെയാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്. എന്നാല്‍ ചിലര്‍ ഈ ലുക്ക് ആണ് നല്ലത് എന്നും പലരും പറയുന്നു. മെലിഞ്ഞു മുടിയും താടിയും വളര്‍ത്തിയ ബാലയുടെ ഈ രൂപത്തെ കുറിച്ചുള്ള ട്രോളുകളും സോഷ്യല്‍മീഡിയില്‍ നിറയുകയാണ്.

Advertisement