അപകടമുണ്ടാവുമെന്ന് തോന്നി, കുഞ്ഞിനെ പിടിക്കാന്‍ ഉറക്കെ വിളിച്ച് പറഞ്ഞു, കണ്ടെയ്‌നറുമായി കാര്‍ കൂട്ടിയിടിച്ചതിന്റെ ഞെട്ടല്‍ മാറാതെ ബഷീര്‍ ബഷിയും കുടുംബവും

109

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read:ആര്‍ത്തവ സമയത്ത് നാമം ചൊല്ലിയിട്ടുണ്ട്, നോണ്‍വെജ് കഴിച്ച് അമ്പലത്തില്‍ പോയിട്ടുണ്ട്, ചെരുപ്പിട്ട് പൊങ്കാലയിട്ടാല്‍ എന്താണ് പ്രശ്‌നം, വിമര്‍ശനങ്ങളില്‍ തുറന്നടിച്ച് നടി ഗൗരി കൃഷ്ണന്‍

ഇപ്പോഴിതാ ബഷീര്‍ പങ്കുവെച്ച പുതിയ വീഡിയോ ആരാധകരെ ഒന്നടങ്കം നടുക്കുകയാണ്. അപകടത്തില്‍ നിന്നും താനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെ കുറിച്ചായിരുന്നു ബഷീര്‍ പറഞ്ഞത്. താനും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടുവെന്നും പടച്ചവന്റെ കൃപ കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ബഷീര്‍ പറയുന്നു.

ഇളയകുട്ടിക്ക് വാക്‌സിനെടുക്കാന്‍ പോകവെ ചേരാനല്ലൂര്‍ ഭാഗത്ത് വെച്ചായിരുന്നു അപകടം. തങ്ങളുടെ കാറും കണ്ടെയ്‌നറും കൂട്ടിയിടിക്കുകയായിരുന്നുവെന്നും താന്‍ ചെറിയ സ്പീഡിലായിരുന്നു ഡ്രൈവ് ചെയ്്തിരുന്നതെന്നും ബഷീര്‍ പറയുന്നു.

Also Read:ഈ വിവാഹം ഞങ്ങളുടെ രണ്ടുപേരുടെയും രണ്ടാം ഇന്നിങ്‌സ്, ജീവിതകാലം മുഴുവനുള്ള ഇന്നിങ്‌സ്, അനുഗ്രഹം വേണം, ലെനയെ ചേര്‍ത്തുപിടിച്ച് പ്രശാന്ത് ബാലകൃഷ്ണന്‍ പറയുന്നു

മുന്നില്‍ പോയിരുന്ന കണ്ടെയിനര്‍ പെട്ടെന്ന് ബ്രേക്കിട്ടു. തന്റെ കൈയ്യില്‍ നിന്നും വണ്ടി ചെറുതായി പാളിയെന്നും അപകടമുണ്ടാവുമെന്ന് തോന്നിയപ്പോള്‍ മഷൂറയോട് കുഞ്ഞിനെ പിടിക്കാന്‍ ഒച്ചവെച്ച് പറഞ്ഞുവെന്നുവെന്നും അപകടമുണ്ടായപ്പോള്‍ തന്നെ എയര്‍ബാഗ് ഓപ്പണായത് വലിയ അപകടം ഒഴിവാക്കിയെന്നും ചെറിയ പരിക്കുകള്‍ മാത്രമാണുണ്ടാതെന്നും ബഷീര്‍ പറഞ്ഞു.

അപകടസമയത്ത് മറ്റ് രണ്ട് മക്കളുണ്ടായിരുന്നില്ല, അവര്‍ സ്‌കൂളിലായിരുന്നു. പത്ത്‌ലക്ഷം രൂപയുടെ പണിയാണ് വണ്ടിക്ക് കിട്ടിയതെന്നും ഫോര്‍ച്യൂണറായതുകൊണ്ട് മാത്രമാണ് അപകടത്തില്‍നിന്നും രക്ഷപ്പെട്ടതെന്നും ഇല്ലെങ്കില്‍ മയ്യത്തായേനെ എന്നും ബഷീര്‍ പറഞ്ഞു.

Advertisement