ആര്‍ത്തവ സമയത്ത് നാമം ചൊല്ലിയിട്ടുണ്ട്, നോണ്‍വെജ് കഴിച്ച് അമ്പലത്തില്‍ പോയിട്ടുണ്ട്, ചെരുപ്പിട്ട് പൊങ്കാലയിട്ടാല്‍ എന്താണ് പ്രശ്‌നം, വിമര്‍ശനങ്ങളില്‍ തുറന്നടിച്ച് നടി ഗൗരി കൃഷ്ണന്‍

735

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. സൂപ്പര്‍ഹിറ്റ് സീരിയല്‍ ആയിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.

Advertisements

പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ പൗര്‍ണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗര്‍ണമിതിങ്കള്‍ അവസാനിച്ചിരുന്നു. പൗര്‍ണമി തിങ്കള്‍ സംവിധായകന്‍ മനോജ് ആണ് താരത്തിന്റെ ഭര്‍ത്താവ്.

Also Read:ഈ വിവാഹം ഞങ്ങളുടെ രണ്ടുപേരുടെയും രണ്ടാം ഇന്നിങ്‌സ്, ജീവിതകാലം മുഴുവനുള്ള ഇന്നിങ്‌സ്, അനുഗ്രഹം വേണം, ലെനയെ ചേര്‍ത്തുപിടിച്ച് പ്രശാന്ത് ബാലകൃഷ്ണന്‍ പറയുന്നു

സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ താരം അടുത്തിടെ പൊങ്കാലയുടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. രൂക്ഷവിമര്‍ശനമാണ് താരത്തിനെതിരെ ഇതിന് പിന്നാലെ ഉയര്‍ന്നത്. ചെരുപ്പിട്ടുകൊണ്ട് ഗൗരിയുടെ അമ്മ പൊങ്കാല ഇട്ടതും ഭര്‍ത്താവിന്റെ വീട്ടില്‍ പൊങ്കാല ഇടാത്തതിനുമൊക്കെയായിരുന്നു വിമര്‍ശനം.

ഇപ്പോഴിതാ ഇതിലെല്ലാ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗൗരി. കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ പൊങ്കാല ഇടണമെന്നൊക്കെ ആരാണ് പറഞ്ഞതെന്നും ഈ ആചാരം ആരാണുണ്ടാക്കിയതെന്ന് അറിഞ്ഞാല്‍ സന്തോഷമായിരുന്നുവെന്നും ഗൗരി പറയുന്നു.

Also Read:ഞാന്‍ ഒരു അവധി എടുക്കുന്നു, കുറച്ചുകാലം, കുറച്ചു സമയം എനിക്ക് വേണ്ടി മാറ്റി വയ്ക്കാം; എലിസബത്തിന്റെ വാക്കുകള്‍

നമ്മള്‍ 21ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ചിന്തകളെല്ലാം മാറ്റേണ്ട സമയമായിരിക്കുന്നുവെന്നും മനസ്സ് നന്നായാല്‍ ഏതവസ്ഥയിലും ഭഗവാന്‍ പ്രാര്‍ത്ഥന കേള്‍ക്കും എന്നതാണ് തന്‍രെ ഭക്തിയെന്നും അമ്മ ചെരുപ്പിട്ട് പൊങ്കാലയിട്ടത് ചൂടായതുകൊണ്ടാണെന്നും ചെരുപ്പിട്ടതുകൊണ്ട് അമ്മയെ ഭഗവതി അടിച്ചിറക്കില്ലെന്നും ഗൗരി പറയുന്നു.

താന്‍ നോണ്‍വെജ് കഴിച്ചിട്ടും അമ്പലത്തില്‍ കയറിയിട്ടുണ്ട്, ആര്‍ത്തവ സമയത്ത് നാമം ചൊല്ലിയിട്ടുണ്ടെന്നും മനുഷ്യരുടെ ചിന്താഗതി വെച്ച് ഭഗവാനെ വിലയിരുത്തരുതെന്നും മനുഷ്യരുടെ കുശുമ്പൊന്നും ഭഗവാനില്ലെന്നും ഗൗരി പറയുന്നു.

Advertisement