ഈ വിവാഹം ഞങ്ങളുടെ രണ്ടുപേരുടെയും രണ്ടാം ഇന്നിങ്‌സ്, ജീവിതകാലം മുഴുവനുള്ള ഇന്നിങ്‌സ്, അനുഗ്രഹം വേണം, ലെനയെ ചേര്‍ത്തുപിടിച്ച് പ്രശാന്ത് ബാലകൃഷ്ണന്‍ പറയുന്നു

85

കഴിഞ്ഞ ദിവസമായിരുന്നു നടി ലെനയുടെ വിവാഹ കാര്യം പുറത്തുവന്നത്. ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക സംഘത്തില്‍ അംഗമാണ് ലെനയുടെ ഭര്‍ത്താവ് പ്രശാന്ത്. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നതാണ്.

Advertisements

ജനുവരി 17ന് ബംഗളൂരുവില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. ആദ്യം കണ്ടപ്പോള്‍ ഇതൊരു പ്രണയ വിവാഹമായിരിക്കും എന്നാണ് പലരും കരുതിയത്. എന്നാല്‍ തങ്ങളുടെത് അറേഞ്ച്ഡ് മാരേജ് ആണെന്നാണ് ലെന പറഞ്ഞത്.

Also Read:വിലപ്പെട്ട സമയം ഞങ്ങള്‍ക്കായി മാറ്റിവച്ച് ഈ മനോഹര നിമിഷത്തില്‍ പങ്കുചേര്‍ന്നതില്‍ നന്ദി ; ലെനയെ ചേര്‍ത്തു പിടിച്ച് പ്രശാന്ത്

ബംഗളൂരുവില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹ റിസപ്ഷന്‍. തങ്ങള്‍ രണ്ടുപേരുടെയും രണ്ടാംഇന്നിങ്‌സാണ് ഈ വിവാഹമെന്നും ഇന്നിവിടെ നിങ്ങളെയെല്ലാവരെയും ഒരുമിച്ച് കാണുമ്പോള്‍ ജീവിതകാലം മുഴുവനുള്ള ഇന്നിങ്‌സാണ് ഇതെന്ന് പറയുന്നുവെന്നും പ്രശാന്ത് റിസപ്ഷനില്‍ സംസാരിക്കവെ പറഞ്ഞു.

തങ്ങള്‍ക്ക് വേണ്ടി വിലയേറിയ സമയം മാറ്റിവെച്ചതിന് നന്ദി. നിങ്ങളുടെയെല്ലാം സ്‌നേഹം മാത്രം മതി തങ്ങള്‍ക്കെന്നും പ്രശാന്ത് പറഞ്ഞു. കുറച്ച് കാലം മുമ്പ് മാനസികാരോഗ്യം, ആത്മീയത തുടങ്ങിയ വിഷയങ്ങളില്‍ ലെന തന്റെ അഭിപ്രായം പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read:ജോലിയിടത്തുള്ള ഞാനും, പുറത്തുള്ള ഞാനും, വീട്ടിലുള്ള ഞാനും തീര്‍ത്തും വ്യത്യസ്തരായ മൂന്ന് വ്യക്തികളാണ്; സംശയം തീര്‍ത്തുകൊടുത്ത് നയന്‍താര

ഈ വീഡിയോ കണ്ടിട്ടായിരുന്നു പ്രശാന്ത് ലെനയെ വിളിക്കുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി മാറുകയും അതിന് ശേഷം വിവാഹാലോചനയിലേക്കും എത്തുകയായിരുന്നു.

Advertisement