വിലപ്പെട്ട സമയം ഞങ്ങള്‍ക്കായി മാറ്റിവച്ച് ഈ മനോഹര നിമിഷത്തില്‍ പങ്കുചേര്‍ന്നതില്‍ നന്ദി ; ലെനയെ ചേര്‍ത്തു പിടിച്ച് പ്രശാന്ത്

79

കഴിഞ്ഞ ദിവസം ആയിരുന്നു നടി ലെന തന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത് . പിന്നാലെ ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്. ഗഗന്‍യാന്‍ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനുമായിട്ടാണ് ലെനയുടെ വിവാഹം കഴിഞ്ഞത്. 

ഇപ്പോഴിതാ ഇവരുടെ ഒരു വീഡിയോ ഷെഫ് പിള്ള പങ്കുവച്ചിരിക്കുകയാണ്.

Advertisements

വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത വീഡിയോയാണ് ഷെഫ് പിള്ള പങ്കുവച്ചത്. വളരെ സന്തോഷത്തോടെ കേക്ക് മുറിക്കുന്ന ലെനയേയും പ്രശാന്തിനെയും വീഡിയോയില്‍ കാണാം. കേക്ക് മുറിച്ച് പരസ്പരം കൈമാറിയ ശേഷം ലെനയെ ചേര്‍ത്തണച്ച് സ്‌നേഹചുബനമേകുകയും ചെയ്യുന്നുണ്ട് പ്രശാന്ത്.

‘വിലപ്പെട്ട സമയം ഞങ്ങള്‍ക്കായി മാറ്റിവച്ച് ഈ മനോഹര നിമിഷത്തില്‍ പങ്കുചേര്‍ന്നതില്‍ നിങ്ങളോട് നന്ദി പറയുകയാണ്. ഇത് ഞങ്ങളുടെ സെക്കന്‍ഡ് ഇന്നിങ്‌സാണ്. പക്ഷേ നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണുമ്പോള്‍ ഇത് ജീവിതകാലം മുഴുവനുള്ള ഇന്നിങ്‌സ് ആയി തോന്നുകയാണ്. ഞങ്ങള്‍ അത്രത്തോളം ഇഷ്ടപ്പെടുന്നു’, എന്നാണ് ലെനയെ ചേര്‍ത്തുപിടിച്ച് പ്രശാന്ത് പറഞ്ഞത്.

 

Advertisement