ഞാന്‍ ഒരു അവധി എടുക്കുന്നു, കുറച്ചുകാലം, കുറച്ചു സമയം എനിക്ക് വേണ്ടി മാറ്റി വയ്ക്കാം; എലിസബത്തിന്റെ വാക്കുകള്‍

98

നടന്‍ ബാലയും ആയുള്ള വിവാഹം കഴിഞ്ഞതോടെയാണ് ഡോക്ടര്‍ എലിസബത്തിനെ പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ ഇപ്പോള്‍ ഇരുവരും അകന്നാണ് കഴിയുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. യൂട്യൂബ് ചാനലില്‍ സജീവമാണ് എലിസബത്ത് . തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. ചില കമന്റുകള്‍ക്കും കൃത്യമായ മറുപടി എലിസബത്ത് കൊടുക്കാറുണ്ട്.

Advertisements

തന്റെ സങ്കടവും സന്തോഷവും യൂട്യൂബ് ചാനല്‍ വഴി തന്നെയാണ് എലിസബത്ത് തുറന്നുപറയാര്‍. ബാലയെ കുറിച്ചുള്ള നിരവധി കമന്റുകള്‍ വന്നെങ്കിലും ഇതില്‍ വലിയ തരത്തിലുള്ള പ്രതികരണം നടത്തിയിട്ടില്ല . ഇപ്പോള്‍ ഏറ്റവും ഒടുവില്‍ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. അവധി എടുക്കുന്നതിനെ കുറിച്ചാണ് വീഡിയോയില്‍ എലിസബത്ത് പറയുന്നത്.

ഞാന്‍ ഒരു അവധി എടുക്കുന്നു. അവിടുത്തെ ക്ലൈമറ്റ് പിടിക്കുന്നില്ല, എന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. പിന്നെ സ്‌ട്രെസ് ഉണ്ടെന്നുമാണ് എലിസബത്ത് ഇപ്പോള്‍ പങ്കിട്ട വീഡിയോയില്‍ പറയുന്നത്. ഞാന്‍ ഇപ്പോള്‍ എന്റെ വീട്ടില്‍ ആണ്, കുറച്ചുകാലം, കുറച്ചു സമയം എനിക്ക് വേണ്ടി മാറ്റി വയ്ക്കാം എന്ന് ഓര്‍ത്തെന്നും.

ഇനി കൂടുതല്‍ വീഡിയോസ് ഉണ്ടാകുമെന്നും എലിസബത്ത് പറഞ്ഞു. കൂടുതല്‍ വീഡിയോസ് ഇട്ടു ശല്യപ്പെടുത്താന്‍ ആണ് തീരുമാനമെന്നും എലിസബത്ത് പറയുമ്പോള്‍ അത് സാരമില്ല മോള്‍ പൊളിക്ക് എന്നൊക്കെയുള്ള കമന്റുകള്‍ ആണ് ആരാധകര്‍ പങ്കിടുന്നത്.

Advertisement