ജോലിയിടത്തുള്ള ഞാനും, പുറത്തുള്ള ഞാനും, വീട്ടിലുള്ള ഞാനും തീര്‍ത്തും വ്യത്യസ്തരായ മൂന്ന് വ്യക്തികളാണ്; സംശയം തീര്‍ത്തുകൊടുത്ത് നയന്‍താര

36

മലയാള സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് നയന്‍താര. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചത് അന്യഭാഷയില്‍ നിന്നാണ്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ ആയി നയന്‍ മാറിക്കഴിഞ്ഞു.

Advertisements

ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടായപ്പോഴും നിരവധി വിമര്‍ശനവും നയന്‍താരയ്ക്ക് നേരെ വന്നിരുന്നു. എന്നാല്‍ ഇതൊന്നും നടിയുടെ കരിയറിനെ ഒരിക്കലും ബാധിച്ചിട്ടില്ല .

സിനിമയ്ക്ക് എതിരെയും എല്ലാം പല തരത്തിലുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ അതിനോടൊന്നും പ്രതികരിച്ച് നയന്‍ തന്റെ സമയം കളയാറില്ല. ഗോസിപ്പുകളെ എല്ലാം അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണ് പതിവ്.

എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

കുടുംബ ജീവിതവും സാമൂഹ്യ ജീവിതവും സിനിമാ ജീവിതവും താന്‍ എങ്ങനെ കൊണ്ടു പോകുന്നു എന്ന് വ്യക്തമാക്കി പങ്കുവച്ച സ്റ്റോറി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ജോലിയിടത്തുള്ള ഞാനും, പുറത്തുള്ള ഞാനും, വീട്ടിലുള്ള ഞാനും തീര്‍ത്തും വ്യത്യസ്തരായ മൂന്ന് വ്യക്തികളാണ്. ഒരിക്കലും മൂന്നിടത്തും ഒരുപോലെ നില്‍ക്കാന്‍ കഴിയില്ല’ എന്നാണ് നയന്‍താര പറഞ്ഞിരിയ്ക്കുന്നത്.

Advertisement