മധുര പതിനേഴുകാരി , നിങ്ങള്‍ വളരെ അടിപൊളിയാണ്; അമ്മയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് ചാക്കോച്ചന്‍

47

തന്റെ കുടുംബവിശേഷം എല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാന്‍ യാതൊരു മടിയും കാണിക്കാത്ത നടനാണ് കുഞ്ചാക്കോ ബോബന്‍. ഇദ്ദേഹം പങ്കുവയ്ക്കുന്ന പോസ്റ്റുകളും ഫോട്ടോകള്‍ എല്ലാം നിമിഷ നേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ ജന്മദിനത്തില്‍ ചാക്കോച്ചന്‍ പങ്കിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത് .

Advertisements

‘അമ്മയ്ക്ക് വയസ്സാവാറില്ല, ഉദയ കുടുംബം അതിന്റെ ഉയര്‍ച്ചകളും താഴ്ചകളും തരണം ചെയ്ത് ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട് എങ്കില്‍ അതിന്റെ മൂലക്കല്ല് എന്റെ അമ്മയാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും ചിരിച്ച മുഖത്തോടെ നേരിടുന്ന ഒരാള്‍ നമ്മുടെ കുടുംബത്തില്‍ ഉണ്ടെങ്കില്‍ അത് ഒരു എക്സാമ്പിള്‍ ആക്കിയെടുത്ത് നമ്മുക്ക് നമ്മുടെ ജീവിതത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. എന്റെ അമ്മ, ആ രീതിയില്‍ അമ്മ എനിക്ക് റോള്‍ മോഡലാണ്’ എന്നാണ് ചാക്കോച്ചന്‍ അമ്മയെ കുറിച്ച് പറയാറുള്ളത്.

‘മധുര പതിനേഴുകാരി മുതല്‍ കുടുംബത്തിലെ ഏറ്റവും ഇളയവന്‍ വരെ ജന്മദിനാശംസകള്‍ അമ്മാഞ്ഞി. നാല് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ലോകത്തിന് നിങ്ങളുടെ ജന്മദിനം കൈകാര്യം ചെയ്യാന്‍ കഴിയൂ എന്നത് കൊണ്ട് നിങ്ങള്‍ വളരെ അടിപൊളിയാണ്’ എന്നാണ് അമ്മയുടെ ഫോട്ടോകള്‍ക്ക് ഒപ്പം ചാക്കോച്ചന്‍ അമ്മയെ കുറിച്ച് എഴുതിയത്.

ഈ ചിത്രങ്ങള്‍ക്ക് താഴെ ചാക്കോച്ചന്റെ സുഹൃത്തും നടനുമായ രമേഷ് പിഷാരടി എഴുതിയ കമന്റും ഏറെ ശ്രദ്ധിക്കപെടുന്നതാണ്. ‘യുവതിയാകാന്‍ നവതി വരെ കാത്തിരിക്കേണ്ട കൗമാരക്കാരിക്ക് പിറന്നാള്‍ ആശംസകള്‍’ എന്നാണ് പിഷാരടി എഴുതിയത്. പിഷാരടിയുടെ ഭാര്യ സൗമ്യയും ആശംസയുമായി എത്തിയിട്ടുണ്ട്. ജന്മദിനാശംസകള്‍ ആന്റി എന്നാണ് സൗമ്യ കുറിച്ചത്.

Advertisement