മീനയും ധനുഷും പ്രണയത്തില്‍; വാര്‍ത്തയോട് പ്രതികരിച്ച് നടി

67

പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് മീന. തന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇന്നുവരെ സിനിമയില്‍ തുടരുന്നുണ്ട് ഈ നടി. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് മീന. 

2021ല്‍ ആയിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം. ആ സങ്കടത്തില്‍ നിന്ന് ഇപ്പോള്‍ കരകയറി വരുകയാണ് മീനാ. സിനിമയിലും റിയാലിറ്റി ഷോകളില്‍ ജഡ്ജായും സ്റ്റേജ് പരിപാടികളിലുമൊക്കെ സജീവമായിക്കൊണ്ടിരിക്കുകയാണ് മീന.

Advertisements

ഇപ്പോഴിതാ തന്നെ കുറിച്ച് വന്ന ഗോസിപ്പ് വാര്‍ത്തയില്‍ പ്രതികരിച്ചിരിക്കുകയാണ് മീന. നേരത്തെ മീനയും ധനുഷും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് ശുദ്ധ വിഡ്ഢിത്തമാണെന്നാണ് നടി ഇപ്പോള്‍ പറയുന്നത്.

ഗോസിപ്പുകളെയൊക്കെ എങ്ങനെയാണ് മീന നേരിടുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു ധനുഷുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയിലും മീന പ്രതികരിച്ചത്. അത് എങ്ങനെയാണ് അന്ന് വന്നത് എന്ന് മനസ്സിലായില്ലെന്ന് നടി മീന വ്യക്തമാക്കി.

അത് തീര്‍ത്തും മണ്ടത്തരമാണ്. വിഡ്ഢിത്തമാണ് അതെന്നും ചെയ്യുന്നവര്‍ ചെയ്‌തോണ്ടിരിക്കട്ടേയെന്നും പറയുന്ന മീന കുറേ ആള്‍ക്കാരുടെ പേരുകള്‍ താനുമായി ബന്ധപ്പെട്ട് പ്രചരിക്കാറുണ്ടെന്നും എന്ത് പറയാനാണ് എന്നും തനിക്ക് അവരെ സഹായിക്കാനാകില്ലെന്നും ചിരിയോടെ പ്രതികരിക്കുന്നു.

 

Advertisement