ഞങ്ങള്‍ ആദ്യത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു; അമ്മയാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് ദീപിക പദുകോണ്‍

67

ബോളിവുഡ് നടി ദീപിക പദുകോണ്‍ അമ്മയാകാന്‍ പോകുന്നു. താര ദമ്പതികള്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഇരുവരുടെയും ആദ്യത്തെ കുട്ടിയാണ് വരാന്‍ പോകുന്നത്.

Advertisements

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നടി ഈ കാര്യം പുറത്തുവിട്ടത്. കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാഗ്രൗണ്ടില്‍ സെപ്റ്റംബര്‍ 2024 എന്ന് എഴുതിയാണ് തനിക്കും രണ്‍വീറിനും കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരം ദീപിക പദുകോണ്‍ ആരാധകരെ അറിയിച്ചത്.

ഇന്ന്, ഫെബ്രുവരി 29 ന് ഞങ്ങള്‍ ആദ്യത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് രണ്‍വീറും ദീപികയും പ്രഖ്യാപിച്ചത്. സെപ്റ്റംബറില്‍ കുഞ്ഞ് പിറന്നേക്കാം എന്നാണത്രെ ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അത് രണ്‍വീര്‍ ആഗ്രഹിക്കുന്നത് പോലെ പെണ്‍കുഞ്ഞായിരിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

അതേസമയം ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018ല്‍ ഇരുവരും വിവാഹിതരായത്.

 

 

Advertisement