കൂളിംഗ് ഗ്ലാസ് ഊരിയില്ലേല്‍ ഇടിക്കും ഞാന്‍; വേദിയില്‍ എത്തിയ യുവാവിനോട് മമ്മൂട്ടി

75

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കൂളിംഗ് ഗ്ലാസിനോടുള്ള ഇഷ്ടത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയുന്നതാണ്. ഏത് പ്രോഗ്രാമിന് വരുമ്പോഴും മമ്മൂക്ക വെറൈറ്റി കൂളിംഗ് ക്ലാസുകള്‍ ധരിച്ചാണ് എത്താര്‍. ഇടയ്ക്ക് ഇതിന്റെ വില തപ്പി ആരാധകര്‍ പോകാറുണ്ട്. 

മമ്മൂക്കയ്ക്ക് കൂളിംഗ് ഗ്ലാസിനോടുള്ള ഇഷ്ടത്തെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ഇപ്പോഴിതാ രസകരമായ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത് .

Advertisements

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി കമ്പനി നിര്‍മിച്ച കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ ദ കോര്‍ തുടങ്ങിയ സിനിമകളുടെ സക്‌സസ് മീറ്റ് നടന്നിരുന്നു. ഈ പരിപാടിയില്‍ നിന്നുമുള്ളതാണ് വീഡിയോ ആണിത്. അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവാവിന് മൊമന്റോ കൊടുക്കുകയാണ് മമ്മൂട്ടി. കൂളിംഗ് ഗ്ലാസ് ധരിച്ച് വന്ന യുവാവിനോട് ഗ്ലാസ് ഊരാന്‍ മമ്മൂക്ക തമാശയോടെ പറയുന്നത് വീഡിയോയില്‍ കാണാം.

ഇതിനൊപ്പം ഇടിമേടിക്കും എന്ന ആംഗ്യവും മമ്മൂട്ടി കാണിക്കുന്നുണ്ട്. യുവാവ് ഗ്ലാസ് ഊരിയെങ്കിലും വീണ്ടും വയ്ക്കാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടു. പിന്നാലെ എല്ലാവരും ചിരിയായിരുന്നു. ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

അതേസമയം മമ്മൂട്ടിയുടെ, ഭ്രമയുഗം ആണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രാഹുല്‍ സദാശിവന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം 50 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ടര്‍ബോ, ബസൂക്ക എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.

Advertisement