9 വര്‍ഷമായി നീ പോയിട്ട്, ഇപ്പോഴും നീ കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, ശരത്തിന്റെ ഓര്‍മ്മദിനത്തില്‍ നൊമ്പരക്കുറിപ്പുമായി സോണിയ

177

മലയാളം മിനി സ്‌ക്രീന്‍ സീരിയലുകളില്‍ നിരവധി കഥാപാത്രങ്ങളെ അവതരപ്പിച്ച് ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സോണിയ ശ്രീജിത്ത്. സോണിയ എന്ന പേരിനേക്കാളും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചയം നാന്‍സി എന്ന പേരാകും. ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ ഓട്ടോഗ്രാഫില്‍ അഭിനയിച്ചതോടെയാണ് മലയാളികളുടെ സ്വന്തം നാന്‍സിയായി സോണിയ ശ്രീജിത്ത് മാറിയത്.

Advertisements

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ഓരോരുത്തര്‍ക്കും സ്‌കൂള്‍ ജീവിതത്തിന്റെ നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന പരമ്പര ആയിരുന്നു ഓട്ടോഗ്രാഫ്.
അഞ്ചു സുഹൃത്തുക്കളും, അവരുടെ കലപിലകളും കുസൃതിയും സൗഹൃദവും എല്ലാം കൂടി കലര്‍ന്ന പരമ്പരയില്‍ നാന്‍സി എന്ന കഥാപാത്രമായി എത്തിയത് സോണിയ ആണ്.

Also Read:അച്ഛന്റെ മരണം എന്നെ തളര്‍ത്തി, അന്ന് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല, മലയാളത്തിന്റെ പ്രിയനടന്‍ പപ്പുവിനെ കുറിച്ച് മകന്‍ ബിനു പറയുന്നു

സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് രഞ്ജിത്ത് രാജ്, ശാലിന്‍ സോയ, ശ്രീക്കുട്ടി, സോണിയ, അംബരീഷ്, ശരത് കുമാര്‍ തുടങ്ങിയവരായിരുന്നു. സീരിയലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചിരുന്ന ശരത് കുറച്ചു വര്‍ഷങ്ങള്‍ മുന്‍പായിരുന്നു ഒരു വാഹനാപകടത്തില്‍ മരിച്ചത്. പ്രിയപ്പെട്ട സുഹൃത്തിന്റെ വേര്‍പാട് താരങ്ങളെ ഏറെ തകര്‍ത്തിരുന്നു.

ഇപ്പോഴിതാ ശരത്തിന്റെ ഓര്‍മ്മദിനത്തില്‍ സോണിയ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. സ്വന്തം സഹോദര തുല്യമായിട്ടായിരുന്നു ശരത്തിനെ സോണിയ കണ്ടത്. അതുകൊണ്ടുതന്നെ ശരത്തിന്റെ വിയോഗം സോണിയയെ കണ്ണീരിലാഴ്ത്തിയിരുന്നു. ശരത്ത് പോയി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സോണിയയുടെ മനസ്സില്‍ ആ വേദന മായാതെ കിടപ്പുണ്ട്.

Also Read:ബസ്സ് മാറി കയറി എവിടോ എത്തി, തിരിച്ച് വീട്ടില്‍ പോകാനുള്ള വഴിയറിയില്ലായിരുന്നു കൈയ്യില്‍ പണവുമില്ലായിരുന്നു, ആദ്യ ബസ്സ് യാത്രാനുഭവം പങ്കുവെച്ച് മീന

ശരത്ത് എപ്പോഴും എനിക്ക് കുഞ്ഞനിയനാണ്. ഇന്നേക്ക് 9 വര്‍ഷമായി അവന്‍ തങ്ങളെ വിട്ടുപിരിഞ്ഞിട്ടെന്നും പക്ഷേ ഇപ്പോഴും അവന്‍ തങ്ങളുടെ കൂടെ തന്നെയുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും മിസ് യു ഡാ എന്നും സോണിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Advertisement