അച്ഛന്റെ മരണം എന്നെ തളര്‍ത്തി, അന്ന് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല, മലയാളത്തിന്റെ പ്രിയനടന്‍ പപ്പുവിനെ കുറിച്ച് മകന്‍ ബിനു പറയുന്നു

59

ഒരുകാലത്ത് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് മലയാള സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് കുതിരവട്ടം പപ്പു. തമാശ വേഷങ്ങള്‍ മാത്രമല്ല ക്യാരക്ടര്‍ റോളുകളും നന്നായി കൈകാര്യെ ചെയ്തിരുന്ന പപ്പുവിനെ തലമുറ വ്യത്യാസമില്ലാതെയാണ് മലയാളി പ്രേക്ഷകരും സിനിമ ലോകവും നെഞ്ചിലേറ്റിയത്.


സോഷ്യല്‍ മീഡിയയില്‍ ഇന്നും അദ്ദേഹത്തിന്റെ സിനിമയും ഡയലോഗുകളും ചര്‍ച്ചയാവാറുണ്ട്.ഈ നടന്‍ ഒഴിച്ചിട്ട ആ ഹാസ്യ സിംഹാസനും ഇന്നും മലയാള സിനിമയില്‍ ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. ഇപ്പോള്‍ അച്ഛന്റെ പാതയിലൂടെ മകന്‍ ബിനു പപ്പുവും സിനിമയില്‍ എത്തിയിട്ടുണ്ട്.

Advertisements

Also Read:അതിഗംഭീരം, മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ നേരില്‍ കണ്ട് അഭിനന്ദിച്ച് ഉലകനായകന്‍, സന്തോഷം പങ്കുവെച്ച് താരങ്ങള്‍

ഒരു കാലത്ത് സിനിമ വേണ്ടെന്ന് തീരുമാനിച്ചിരുന്ന ബിനു കറങ്ങി തിരിഞ്ഞ് സിനിമയില്‍ തന്നെ എത്തുക ആയിരുന്നു. എന്നാല്‍ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അച്ഛനില്‍ നിന്ന് വ്യത്യാസ്തനാണ് മകന്‍. പ്രേക്ഷകരെ ചിരിപ്പിക്കാനുളള ധൈര്യം ഇനിയും ബിനുവിന് ഉണ്ടായിട്ടില്ല. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ആഷിക് അബുവിന്റെ ഗ്യങ്സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ബിനു പപ്പു വെള്ളിത്തിരയില്‍ എത്തുന്നത്.

ഇപ്പോഴിതാ ബിനു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാവുന്നത്. ഒരു ഡിജിറ്റല്‍ ആര്‍ട്ട് ചിത്രമാണ് ബിനു പങ്കുവെച്ചിരിക്കുന്നത്. അച്ഛനൊപ്പമുള്ള ബിനുവിന്റെ ഒരു അടിപൊളി ചിത്രമായിരുന്നു അത്. അച്ഛന്‍ എന്ന് സ്‌നേഹത്തോടെ ചിത്രത്തില്‍ കുറിച്ചിട്ടുമുണ്ട്.

Also Read:സിനിമയിലെത്തി ടൊവിനോയുടെ പിതാവും, വൈറലായി ക്യാരക്ടര്‍ പോസ്റ്റര്‍, മകന്‍ മാത്രമല്ല അച്ഛനും സ്റ്റാറാണെന്ന് പ്രേക്ഷകര്‍

അച്ഛന്‍ മരിക്കുമ്പോള്‍ തനിക്ക് 18 വയസ്സായിരുന്നു പ്രായം. അന്ന് അച്ഛന്റെ വിയോഗം തനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതായിരുന്നുവെന്നും ബിനു പറഞ്ഞു. 2000ത്തില്‍ ആണ് പപ്പു മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം.

Advertisement