അതിഗംഭീരം, മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ നേരില്‍ കണ്ട് അഭിനന്ദിച്ച് ഉലകനായകന്‍, സന്തോഷം പങ്കുവെച്ച് താരങ്ങള്‍

26

മഞ്ഞുമ്മല്‍ ബോയ്‌സ് തിയ്യേറ്ററുകളിലെത്തിയത്. റിലീസ് ദിവസം തന്നെ ഗംഭീര പ്രതികരണമാണ് ചിത്രം നേടിയത്. പി ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ പതിനൊന്നോളം നായകന്മാരാണ് അണിനിരന്നത്.

Advertisements

ഓരോ നടന്മാരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. യുവാക്കള്‍ക്കൊപ്പം കുടുംബപ്രേക്ഷകരെയും തിയ്യേറ്ററുകളില്‍ ആദ്യം മുതല്‍ അവസാനം വരെ ലാഗടിപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Also Read:അമ്മ മരിച്ചത് രണ്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, അച്ഛന്‍ രണ്ടാംവിവാഹം ചെയ്തു, ഒരു വിഷമവും അറിയിക്കാതെയാണ് എന്നെ വളര്‍ത്തിയത്, കുട്ടിക്കാല ഓര്‍മ്മകളില്‍ ഹരീഷ് കണാരന്‍

2024ലെ അടുത്ത ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് എത്തിയെന്നായിരുന്നു ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞ ഉടനെ തന്നെ പ്രേക്ഷകര്‍ പറഞ്ഞത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ ഉലകനായകന്‍ കമല്‍ഹാസനെ കാണാനെത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ടീം.

ചിത്രത്തില്‍ പറയുന്ന ഗുണ കേവിനെ ആദ്യമായി പരിചയപ്പെടുത്തിയത് കമല്‍ഹാസന്‍ നായകനായി എത്തിയ ഗുണ എന്ന സിനിമയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടതിന് പിന്നാലെ ടീമിനെ കമല്‍ഹാസന്‍ ചെന്നൈയിലേക്ക് വിളിപ്പിക്കുകയായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിനെ കുറിച്ചും ഗുണ ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചും കമല്‍ഹാസന്‍ സംസാരിച്ചു.

Also Read:സിനിമയിലെത്തി ടൊവിനോയുടെ പിതാവും, വൈറലായി ക്യാരക്ടര്‍ പോസ്റ്റര്‍, മകന്‍ മാത്രമല്ല അച്ഛനും സ്റ്റാറാണെന്ന് പ്രേക്ഷകര്‍

ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ഹാസന്‍, സുഷിന്‍ ശ്യാം, അജയന്‍ ചാലിശ്ശേരി, ശ്രീനാഥ് ഭാസി, ഗണപതി തുടങ്ങി നിരവധി പേരാണ് കമല്‍ഹാസനെ കാണാനായി എത്തിയത്. കമല്‍ഹാസനെ നേരില്‍ കണ്ട അനുഭവം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു.

Advertisement