സിനിമയിലെത്തി ടൊവിനോയുടെ പിതാവും, വൈറലായി ക്യാരക്ടര്‍ പോസ്റ്റര്‍, മകന്‍ മാത്രമല്ല അച്ഛനും സ്റ്റാറാണെന്ന് പ്രേക്ഷകര്‍

59

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്ന് ടൊവിനോ തോമസ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് സിനിമയില്‍ താരമൂല്യമുള്ള നായകനായി മാറിയ താരമാണ് നടന്‍ ടൊവിനോ. ഇതിനോടകം ഒത്തിരി സിനിമകളില്‍ ടൊവിനോ നായകനായി എത്തിയിട്ടുണ്ട്.

Advertisements

2012 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. വില്ലനായും സഹനടനായും അഭിനയിച്ച താരം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും സജീവമായ ഈ യുവതാരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Also Read:ബസ്സ് മാറി കയറി എവിടോ എത്തി, തിരിച്ച് വീട്ടില്‍ പോകാനുള്ള വഴിയറിയില്ലായിരുന്നു കൈയ്യില്‍ പണവുമില്ലായിരുന്നു, ആദ്യ ബസ്സ് യാത്രാനുഭവം പങ്കുവെച്ച് മീന

മുമ്പൊരിക്കല്‍ അച്ഛനൊപ്പം ജിമ്മില്‍ നിന്നുള്ള ഒരു ചിത്രം ടൊവിനോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. അച്ഛന്‍ അഡ്വ ഇല്ലിക്കല്‍ തോമസിനൊപ്പം മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന ടൊവിനോയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

അന്ന് പലരും കമന്റായി കുറിച്ചത് അച്ഛനെ സിനിമയില്‍ അഭിനയിപ്പിക്കണം എന്നായിരുന്നു. ഇപ്പോഴിതാ ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ അന്വേഷിപ്പിന്‍ കണ്ടെത്തൂ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പിതാവും.

Also Read:അമ്മ മരിച്ചത് രണ്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, അച്ഛന്‍ രണ്ടാംവിവാഹം ചെയ്തു, ഒരു വിഷമവും അറിയിക്കാതെയാണ് എന്നെ വളര്‍ത്തിയത്, കുട്ടിക്കാല ഓര്‍മ്മകളില്‍ ഹരീഷ് കണാരന്‍

പോലീസ് വേഷത്തിലാണ് തോമസ് സിനിമയില്‍ എത്തിയത്. ചിത്രത്തിലും ടൊവിനോയുടെ കഥാപാത്രത്തിന്റെ പിതാവായിട്ടാണ് അഭിനയിക്കുന്നത്. കോണ്‍സ്റ്റബിള്‍ നാരായണ പിള്ള എന്നാണ് കഥാപാത്രത്തിന്റെ പേര്. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Advertisement