ബസ്സ് മാറി കയറി എവിടോ എത്തി, തിരിച്ച് വീട്ടില്‍ പോകാനുള്ള വഴിയറിയില്ലായിരുന്നു കൈയ്യില്‍ പണവുമില്ലായിരുന്നു, ആദ്യ ബസ്സ് യാത്രാനുഭവം പങ്കുവെച്ച് മീന

24

പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് മീന. തന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇന്നുവരെ സിനിമയില്‍ തുടരുന്നുണ്ട് ഈ നടി. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് മീന.

Advertisements

2021 ല്‍ ആയിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം. ആ സങ്കടത്തില്‍ നിന്ന് ഇപ്പോള്‍ കരകയറി വരുകയാണ് മീനാ. സിനിമയിലും റിയാലിറ്റി ഷോകളില്‍ ജഡ്ജായും സ്റ്റേജ് പരിപാടികളിലുമൊക്കെ സജീവമായിക്കൊണ്ടിരിക്കുകയാണ് മീന.

Also Read:അമ്മ മരിച്ചത് രണ്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, അച്ഛന്‍ രണ്ടാംവിവാഹം ചെയ്തു, ഒരു വിഷമവും അറിയിക്കാതെയാണ് എന്നെ വളര്‍ത്തിയത്, കുട്ടിക്കാല ഓര്‍മ്മകളില്‍ ഹരീഷ് കണാരന്‍

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു വിദ്യാസാഗറിന്റെ മരണം.മീനക്ക് തിരികെ ജീവിതത്തിലേക്ക് വരാന്‍ കലാമാസ്റ്ററെ പോലെയുള്ള നല്ല സുഹൃത്തുക്കള്‍ ഏറെ സഹായിച്ചിരുന്നു. ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് മീന.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ താന്‍ ആദ്യമായി ബസ്സില്‍ കയറിയതിനെ കുറിച്ച് സംസാരിക്കുകയാണ് മീന. ചെറുപ്പത്തില്‍ ഒരു തവണയാണ് താന്‍ ബസ്സില്‍ കയറിയതെന്നും അന്ന് തനിക്ക് ആറോ എഴോ വയസ്സായിരുന്നുവെന്നും താന്‍ ഭയങ്കര എക്‌സൈറ്റഡായിരുന്നുവെന്നും മീന പറയുന്നു.

Also Read:നാല്‍പ്പത് കഴിഞ്ഞിട്ടും അതിസുന്ദരിയെന്ന് ആരാധകര്‍, സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി കനിഹ

തന്റെ വീടിന്റെ അടുത്തുകൂടെ പോകുന്ന ബസ്സിന്റെ നമ്പര്‍ 17 സിയായിരുന്നു. എന്നാല്‍ ബസ്സ് മാറിക്കയറിയെന്നും 17ഡിയിലായിരുന്നു താന്‍ കയറിയതെന്നും വഴിമാറി പോകുന്നത് കണ്ടിട്ട് തനിക്ക് ആദ്യം പേടി തോന്നിയില്ലെന്നും കുറച്ച് ദൂരം പോയപ്പോള്‍ പേടി തോന്നിത്തുടങ്ങിയെന്നും മീന പറയുന്നു.

ഇവിടെ ഇറങ്ങിയാല്‍ എങ്ങനെ വീട്ടിലെത്തണമെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. കൈയ്യില്‍ പൈസയുമുണ്ടായിരുന്നില്ലെന്നും അതിനിടെ ഒരു സ്ത്രീ പേടിച്ചിരിക്കുന്ന തന്നെ സഹായിച്ചുവെന്നും തന്നെ വീടിന്റെ അടുത്തുകൂടെ പോകുന്ന ബസ്സില്‍ ടിക്കറ്റെടുത്ത് കയറ്റിവിട്ടുവെന്നും അമ്മയൊക്കെ ഒത്തിരി പേടിച്ചുപോയിരുന്നുവെന്നും മീന പറയുന്നു.

Advertisement