അമ്മ മരിച്ചത് രണ്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, അച്ഛന്‍ രണ്ടാംവിവാഹം ചെയ്തു, ഒരു വിഷമവും അറിയിക്കാതെയാണ് എന്നെ വളര്‍ത്തിയത്, കുട്ടിക്കാല ഓര്‍മ്മകളില്‍ ഹരീഷ് കണാരന്‍

29

മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീന് കോമഡി പരിപാടികളിലേക്കും അവിടുന്ന് മലയാള സിനിമയിലേക്കും എത്തിയ താരമാണ് ഹരീഷ് കണാരന്‍. കോമഡി റിയാലിറ്റി ഷോയിലെ ജാലിയന്‍ കണാരന്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെയണ് ഹരീഷ് സിനിമയിലെത്തിയത്.

Advertisements

ഇതിനോടകം തന്നെ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയടുത്ത ഹരീഷിന്റെ കോഴിക്കോടന്‍ ശൈലിയിലെ സംസാരവും അഭിനയവും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. കുറഞ്ഞകാലത്തിനുള്ളില്‍ തന്നെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാനും ഹരീഷിന് കഴിഞ്ഞിട്ടുണ്ട്.

Also Read:നാല്‍പ്പത് കഴിഞ്ഞിട്ടും അതിസുന്ദരിയെന്ന് ആരാധകര്‍, സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി കനിഹ

ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുകയാണ് ഹരീഷ് കണാരന്‍. സരോജിനി എന്നാണ് തന്റെ അമ്മയുടെ പേരെന്നും താന്‍ രണ്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ മരണമെന്നും അതിന് ശേഷം അച്ഛന്‍ വേറെ കല്യാണം കഴിച്ചുവെന്നും അമ്മയേക്കാള്‍ തനിക്ക് അടുപ്പം അച്ഛനോടായിരുന്നുവെന്നും ഹരീഷ് പറയുന്നു.

അമ്മ മരിച്ചതിന്റെ സങ്കടം അറിയിക്കാതെയായിരുന്നു ബാങ്കുദ്യോഗസ്ഥനായ അച്ഛന്‍ തന്നെ വളര്‍ത്തിയത്. വഴക്കൊന്നും പറയാറില്ലായിരുന്നുവെന്നും താന്‍ ഒറ്റമോനായിരുന്നുവെന്നും പത്താംക്ലാസ്സുവരെ താന്‍ ചെറിയമ്മയുടെ വീട്ടിലായിരുന്നുവെന്നും പിന്നീട് മാമനൊപ്പം താമസിച്ചുവെന്നും എല്ലാ ആഴ്ചയിലും അച്ഛന്‍ തന്നെ കാണാന്‍ വരാറുണ്ടായിരുന്നുവെന്നും ഹരീഷ് പറയുന്നു.

Also Read:തെറ്റിയും തിരുത്തിയും ചെയ്തും നീ പതിനെട്ട് തികയും മുന്നേ എടുത്ത ഉത്തരവാദിത്തങ്ങളില്‍ തോറ്റ് കൊടുക്കാതെ നില്‍ക്കുന്നുണ്ടല്ലോ; അനിയന് പിറന്നാള്‍ ആശംസ അറിയിച്ച് അശ്വതി ശ്രീകാന്ത്

ഏഴ് വര്‍ഷം മുമ്പാണ് അച്ഛന്‍ മരിച്ചത്. അച്ഛന് രണ്ടാംവിവാഹത്തില്‍ ഒരു മകനുണ്ട്. ശ്രീകുമാര്‍ എന്നാണ് പേരെന്നും ഹരീഷ് പറയുന്നു. അനിയന്റെ കല്യാണത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തത് ഹരീഷായിരുന്നു.

Advertisement