നാല്‍പ്പത് കഴിഞ്ഞിട്ടും അതിസുന്ദരിയെന്ന് ആരാധകര്‍, സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി കനിഹ

28

തമിഴകത്തു നിന്നും എത്തി മലയാളത്തിന്റെ പ്രിയ നടിയായി മാറിയ താരമാണ് കനിഹ. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ ആയ മോഹന്‍ലാലിനും മമ്മൂട്ടിക്കും ജയറാമിനും സുരേഷ്ഗോപിക്കും എല്ലാം ഒപ്പം അഭിനയിച്ച കനിഹ കാലങ്ങളായി മലയാളികളുടെ പ്രിയ നായികയാണ്.

Advertisements

വിവാഹത്തിനു മുമ്പും ശേഷവും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യം നല്‍കുന്നുണ്ട്. സിനിമാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കനിഹ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്.

Also Read:പ്രണയ വിവാഹം അല്ല, നേരത്തെ പറയാത്തതിന് കാരണം ഉണ്ട്; നടി ലെന

ഒരു ഫിറ്റ്‌നസ് ഫ്രീക്കാണ് കനിഹ. പലപ്പോഴും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാാ അത്തരത്തിലൊരു വീഡിയോയുമായാണ് കനിക സോഷ്യല്‍മീഡിയയിലൂടെ എത്തിയിരിക്കുന്നത്. കാണുന്നവര്‍ക്ക് വളരെ എളുപ്പമായി തോന്നുമെങ്കിലും ഹെവിയായിട്ടുള്ള വര്‍ക്കൗട്ടാണിതെന്ന് കനിഹ പറയുന്നു.

താന്‍ എപ്പോഴും തന്റെ ഏറ്റവും മികച്ചത് പിന്‍തുടരുന്നു. വൈകാരികമായും മാനസികമായും ശാരീരികമായും എന്നു കുറിച്ചുകൊണ്ടാണ് കനിഹ തന്റെ വര്‍ക്കൗട്ട് വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സിനിമാതാരങ്ങളുള്‍പ്പെടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

Also Read:ഈ നാല്‍പത്തിയൊന്നിലും എന്തൊരു ലുക്കാണ്; നടി കനിഹയുടെ സൗന്ദര്യ രഹസ്യം ഇതാണ് !

യു യങ്, ഗ്രേറ്റ് എഫേര്‍ട്ട് എന്ന് ഒരാള്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തു. ഇന്നത്തെ യുവ നടികളേക്കാളും കനിഹ സുന്ദരിയും ചെറുപ്പക്കാരിയുമായി തോന്നുന്നത് ഇതൊക്കെ കൊണ്ടായിരുന്നു എന്നാണ് മറ്റൊരാളുടെ കമന്റ്.

Advertisement