പ്രണയ വിവാഹം അല്ല, നേരത്തെ പറയാത്തതിന് കാരണം ഉണ്ട്; നടി ലെന

347

കഴിഞ്ഞ ദിവസമായിരുന്നു നടി ലെനയുടെ വിവാഹ കാര്യം പുറത്തുവന്നത്. ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക സംഘത്തില്‍ അംഗമാണ് ലെനയുടെ ഭര്‍ത്താവ് പ്രശാന്ത്. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നതാണ്.

Advertisements

ജനുവരി 17ന് പാലക്കാട് വെച്ചായിരുന്നു വിവാഹം നടന്നത്. ആദ്യം കണ്ടപ്പോള്‍ ഇതൊരു പ്രണയ വിവാഹമായിരിക്കും എന്നാണ് പലരും കരുതിയത്. എന്നാല്‍ തങ്ങളുടെത് അറേഞ്ച്ഡ് മാരേജ് ആണെന്നാണ് ഇപ്പോള്‍ ലെന പറയുന്നത്.

വിവാഹവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ നിരവധി പേരാണ് നടിയെ വിളിച്ച് അഭിനന്ദനം അറിയിച്ചത്. അതില്‍ വളരെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. ഞങ്ങളുടെത് പ്രണയ വിവാഹമല്ല, അറേഞ്ച് മാര്യേജ് ആണ് .

‘പ്രശാന്ത് ഗഗന്‍യാന്‍ ദൗത്യത്തിലെ പങ്കാളിയായതു കൊണ്ടാണ് വിവാഹ വാര്‍ത്ത നേരത്തേ പുറത്തു വിടാതിരുന്നത്. രാജ്യത്തിന്റെ അഭിമാന ദൗത്യത്തില്‍ അദ്ദേഹത്തിനു ഭാഗമാകാന്‍ പറ്റിയതില്‍ സന്തോഷമുണ്ട് നടി പറഞ്ഞു.

also read

തെറ്റിയും തിരുത്തിയും ചെയ്തും നീ പതിനെട്ട് തികയും മുന്നേ എടുത്ത ഉത്തരവാദിത്തങ്ങളില്‍ തോറ്റ് കൊടുക്കാതെ നില്‍ക്കുന്നുണ്ടല്ലോ; അനിയന് പിറന്നാള്‍ ആശംസ അറിയിച്ച് അശ്വതി ശ്രീകാന്ത്

അതേസമയം തന്റെ കയ്യില്‍ ഏത് കഥാപാത്രവും സേഫ് ആണെന്ന് തെളിയിച്ച നടിയാണ് ലെന. ലെനയില്ലാത്ത സിനിമ പോലും ഉണ്ടോ എന്ന് സംശയമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം .ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയിട്ടുണ്ട് ലെന, ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് ഈ താരം.

Advertisement