തെറ്റിയും തിരുത്തിയും ചെയ്തും നീ പതിനെട്ട് തികയും മുന്നേ എടുത്ത ഉത്തരവാദിത്തങ്ങളില്‍ തോറ്റ് കൊടുക്കാതെ നില്‍ക്കുന്നുണ്ടല്ലോ; അനിയന് പിറന്നാള്‍ ആശംസ അറിയിച്ച് അശ്വതി ശ്രീകാന്ത്

101

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി ശ്രീകാന്ത്. അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകള്‍ എല്ലാം വായിച്ചിരിക്കാന്‍ നല്ല രസമാണ്. അഭിനേത്രി , എഴുത്തുകാരി എന്നീ മേഖലകളിലെല്ലാം അശ്വതി കഴിവ് തെളിയിച്ചു . ഇപ്പോള്‍ തന്റെ പ്രിയ സഹോദരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് അശ്വതി പങ്കുവെച്ച പോസ്റ്റാണ് നേടുന്നത് . 

”എന്നേക്കാള്‍ നാല് വര്‍ഷവും നാല് ദിവസവും ഇളയവന്‍. എന്റെ പേര് അശ്വതിയെന്നായത് കൊണ്ട് മാത്രം അമല്‍ എന്ന ‘വെറൈറ്റി’ പേര് കിട്ടിയവന്‍. കൈയൂക്ക് കൊണ്ട് ഒരു യുദ്ധത്തിലും എനിക്കവനെ തോല്‍പ്പിക്കാന്‍ പറ്റിയിട്ടില്ല. മുടിക്ക് കുത്തിപ്പിടിച്ച് മുതുകിന് ഇടിച്ച് കളയും. പിന്നെ തോട്ടിലൂടെ ഒഴുകി വന്ന് കിട്ടിയതാണെന്നും, വീട്ടില്‍ വേറെ ആര്‍ക്കുമില്ലാത്ത പൊക്കം നിനക്കു കിട്ടിയത് അങ്ങനാണെന്നും പറഞ്ഞ് മെന്റലി തളര്‍ത്തിയാണ് സൂര്‍ത്തുക്കളെ, ഞാന്‍ പിടിച്ച് നിന്നിരുന്നത്.

Advertisements

അവസാനത്തെ ഉരുളയ്ക്ക് കൂട്ടാന്‍ സൂക്ഷിച്ച് പാത്രത്തിന്റ അരികത്ത് വയ്ക്കുന്ന വറുത്ത മീന്‍ കഷ്ണം ഒരു ദാക്ഷിണ്യവുമില്ലാതെ എടുത്തോണ്ട് പോണ ടിപ്പിക്കല്‍ അനിയന്‍. അതറിയാവുന്ന അമ്മ അടുക്കളയില്‍ എനിക്കൊരു കഷ്ണം മാറ്റി വച്ചിരുന്നത് കൊണ്ടാണ് ഞങ്ങളുടെ വീട്ടില്‍ ജന്‍ഡര്‍ ഇക്വാളിറ്റി നില നിന്നു പോന്നത്.

also read
ഈ നാല്‍പത്തിയൊന്നിലും എന്തൊരു ലുക്കാണ്; നടി കനിഹയുടെ സൗന്ദര്യ രഹസ്യം ഇതാണ് !
മിനിറ്റിനു മൂന്ന് വച്ച് ബിസിനസ് ഐഡിയ വരും, അപ്പൊ തന്നെ ചേച്ചീന്നൊരു വിളി വരും. തെറ്റിയും തിരുത്തിയും പിന്നേം ചെയ്തും നീ പതിനെട്ട് തികയും മുന്നേ എടുത്ത ഉത്തരവാദിത്തങ്ങളില്‍ തോറ്റ് കൊടുക്കാതെ നില്‍ക്കുന്നുണ്ടല്ലോ! നീ നല്ല ഭര്‍ത്താവും മകനും അനിയനും ഒക്കെ ആവുമ്പോഴും ആണഹന്തകളുടെ തരി പോലുമില്ലാതെ, അമ്മയടുത്തില്ലാത്ത രണ്ട് കുഞ്ഞിപ്പിള്ളേരെ നീ വളര്‍ത്തിയത് കണ്ടപ്പഴാണ് എനിക്ക് നിന്നോട് ശരിക്കും ബഹുമാനം തോന്നിയത്. നമ്മളെ വളര്‍ത്തിയ അച്ഛനമ്മമാരോടും,

നീ മുത്താണെന്ന് നിന്നോട് ഞാന്‍ പറഞ്ഞിട്ടിലെങ്കിലും നീ മുത്താടാ മുത്ത്. (നീയിപ്പോ കരയും എന്ന് എനിക്ക് അറിയാം) എനിക്ക് സങ്കടം വന്നാല്‍ എന്നേക്കാള്‍ സങ്കടം വരുന്ന, ചേച്ചീടെ കുണുവാവയ്ക്ക് പിറന്നാള്‍ ഉമ്മ” എന്നാണ് അശ്വതി ശ്രീകാന്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Advertisement