ഈ നാല്‍പത്തിയൊന്നിലും എന്തൊരു ലുക്കാണ്; നടി കനിഹയുടെ സൗന്ദര്യ രഹസ്യം ഇതാണ് !

29

മലയാളത്തിന്റെ പ്രിയ നടിയാണ് കനിഹ. തമിഴകത്തു നിന്നും എത്തിയ നടിക്ക് പിന്നീട് മലയാളത്തില്‍ നിരവധി അവസരം ലഭിച്ചു. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ ആയ മോഹന്‍ലാലിനും മമ്മൂട്ടിക്കും ജയറാമിനും സുരേഷുഗോപിക്കും ഒപ്പം എല്ലാം അഭിനയിച്ച കനിഹ മറ്റു മേഖലകളിലും തന്റെ കഴിവ് തെളിയിച്ചത് ആണ്. 

നടിയുടെ സൗന്ദര്യത്തെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ഈ നാല്‍പത്തിയൊന്നാം വയസ്സിലും തിളങ്ങുന്ന ശരീര സൗന്ദര്യത്തെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്.

Advertisements

നടി ഒരു ഫിറ്റ്നസ്സ് ഫ്രീക്കാണ്. മനസ്സിന്റെ ആരോഗ്യമാണ് മുഖത്തിന്റെ സൗന്ദര്യം എന്ന് നിരന്തരം പോസ്റ്റുകളിലൂടെ പങ്കുവയ്ക്കുന്ന നടി ജീവിതത്തെ എങ്ങനെ ആസ്വദിക്കാം എന്നും പലപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് കനിഹ. കാണുമ്പോള്‍ എളുപ്പമാണെന്ന് തോന്നാമെങ്കിലും ഹെവിയായിട്ടുള്ള വര്‍ക്കൗട്ടാണ് കനിഹ ഫോളോ ചെയ്യുന്നത്. ‘ഞാന്‍ എല്ലായിപ്പോഴും എന്റെ ഏറ്റവും മികച്ചത് പിന്‍തുടരുന്നു. വൈകാരികമായും, മാനസികമായും ശാരീരികമായും’ എന്ന് പറഞ്ഞാണ് കനിഹ വീഡിയോ പങ്കുവച്ചത്.

Advertisement